സോനം കപൂറിന്റെ നായകന്‍ ആകാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍; ദി സോയാ ഫാക്ടര്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത് ക്രിക്കറ്റ് താരമായി; വൈറലായി കൗണ്ടി ഇന്‍ഡോര്‍ നെറ്റ്‌സിലെ താരത്തിന്റെ പരിശീലന ചിത്രങ്ങള്‍ 

Malayalilife
topbanner
സോനം കപൂറിന്റെ നായകന്‍ ആകാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍; ദി സോയാ ഫാക്ടര്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത് ക്രിക്കറ്റ് താരമായി; വൈറലായി കൗണ്ടി ഇന്‍ഡോര്‍ നെറ്റ്‌സിലെ താരത്തിന്റെ പരിശീലന ചിത്രങ്ങള്‍ 

മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവന്റെ കീഴില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഠിന പരീശിലനം നടത്തുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കാരവന് പിന്നാലെ ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നടന്റെ പരിശീലനം. ഇന്ത്യന്‍ ക്രിക്കറ്റ് താരമായി ആണ്് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ടീം ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ വേണ്ടി കഴിഞ്ഞ നാല് ദിവസമായി താരം കഠിനാധ്വാനത്തിലാണെന്ന് കാണിച്ചത് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്് സജി സുരേന്ദ്രന്‍ ആണ്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുല്‍ഖറിന് പരിശീലനം നല്‍കുന്നത്. കൊച്ചിയിലെ കൗണ്ടി ഇന്‍ഡോര്‍ നെറ്റ്സിലായിരുന്നു താരത്തിന് കഠിന പരിശീലനം നല്‍കിയത്.

സോനം കപൂറാണ് ദുല്‍ഖറിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. പ്രശസ്?ത എഴുത്തുകാരി അനുജ ചൗഹാെന്റ 'ദി സോയ ഫാക്ടര്‍' എന്ന ബെസ്റ്റ് സെല്ലിങ് ഫിക്ഷന്‍ നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് ചിത്രമെന്നാണ് സൂചന.

ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോള്‍ ജനിച്ച പെണ്‍കുട്ടിയെ ടീം ഇന്ത്യ ഭാഗ്യ താരമായി കാണുന്നതും എന്നാല്‍ ഇത്തരം വിശ്വാസങ്ങളെ ടീമിന്റെ ക്യാപ്റ്റന്‍ എതിര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പ്രശ്നങ്ങളുമൊക്കെയാണ് സോയാ ഫാക്ടറിന്റെ ഇതി വൃത്തം. സോയ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് സോനം കപൂര്‍ അഭിനയിക്കുന്നത്. അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

photos of The Soya factor training goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES