Latest News

ഫോട്ടോഗ്രാഫറായി മമ്മൂട്ടി; പോസ് ചെയ്തു മലയാളത്തിലെ താരനിര

Malayalilife
  ഫോട്ടോഗ്രാഫറായി മമ്മൂട്ടി; പോസ് ചെയ്തു മലയാളത്തിലെ താരനിര

ലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂക്കയ്ക്ക് ഫോട്ടോഗ്രഫിയില്‍ ചെറിയൊരു ആഗ്രഹം ഉള്ളത് എല്ലാവര്‍ക്കും അറിയാം. പലപ്പോഴും പല താരങ്ങളുടേയും ഫോട്ടോകള്‍ മമ്മൂക്ക എടുത്തുകൊടുക്കാറുമുണ്ട്. അത്തരത്തില്‍ ഉള്ളൊരു വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

പലപ്പോഴും പല താരങ്ങളുടെ കൂടെ നിന്നും മമ്മുട്ടി ഫോട്ടോ എടുത്ത് സൂക്ഷിക്കാറുണ്ട്.   ഇപ്പോഴിയാ മമ്മുട്ടിയുടെ പുതിയ ഫോട്ടോ എടുപ്പാണ് വൈറലായിരിക്കുന്നത്.  അമ്മ സ്റ്റേജ് ഷോയുടെ ഭാഗമായി താരങ്ങളെല്ലാം ഒത്തുകൂടിയിരിക്കുമ്പോഴും താരത്തിന്റെ കൈയില്‍ ഒരു ക്യാമറയുണ്ട്. എല്ലാവരുടേയും ഫോട്ടോകളും എടുക്കുന്നുണ്ട്. ജയറാമും ആസിഫ് അലിയും മമ്മൂക്കയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വ്യക്തിബന്ധങ്ങള്‍ക്ക് വളരെ വലിയ വില നല്‍കുന്ന താരമാണ് മമ്മൂട്ടി. പലരുടേയും കൈയില്‍ നിന്ന് നഷ്ടമായ ഫോട്ടോകള്‍ വരെ അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടാകും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നാടകത്തിലൂടെ സിനിമയിലേക്കെത്തിയ നടി പോളിയുടേത്. പഴയകാലം മുതല്‍ ഈ ശീലം ഉണ്ടെന്നു സിനിമാ ലോകത്തെ എല്ലാവര്‍ക്കും അറിയാം.. പല താരങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നത് മമ്മുട്ടിയുടെ ഒരു ഹോബിയാണ്. 

photographer-mammootty-make new -video viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES