Latest News

യൂടൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തി പേട്ട ടീസര്‍...! 6.7 മില്യണ്‍ മറികടന്ന് തലൈവര്‍ ചിത്രം ടീസര്‍

Malayalilife
topbanner
യൂടൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തി പേട്ട ടീസര്‍...! 6.7 മില്യണ്‍ മറികടന്ന് തലൈവര്‍ ചിത്രം ടീസര്‍

തലൈവര്‍ രജനീകാന്തിന്റെ പുതിയ ചിത്രം പേട്ട യൂടുബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തി. രജനീകാന്ത്  ജന്മദിനമായ ഇന്നലെയാണ് ടീസര്‍ പുറത്തിറക്കിയത്.  രജനികാന്ത് കാര്‍ത്തിക് സുബ്ബരാജ് ഒന്നിക്കുന്ന ആദ്യ ചിത്രമാണ് പേട്ട. രണ്ടു ഗെറ്റപ്പിലാണ് രജനി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. 

യൂടൂബില്‍ റിലീസ് ചെയത് ടീസര്‍ ഇരുപത് മണിക്കൂറിനുള്ളില്‍ യുട്യൂബ് ട്രന്റിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. ഇതിനോടകം 6.7 മില്ല്യണ്‍ ആളുകളാണ് ടീസര്‍ യുട്യൂബില്‍ കണ്ടത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ്. ചിത്രത്തില്‍ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നു. പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും.

ബോളിവുഡ് തരാം നവാസുദിന്‍ സിദിഖ്ക്കിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പേട്ട. ത്രിഷയാണ് മറ്റൊരു നായിക.കൂടാതെ ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും,മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്.

Read more topics: # petta,# rajanikanth,# teaser,# youtube trending list
petta,rajanikanth,teaser,youtube trending list

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES