Latest News

'ആദ്യമായി ഞാനൊരു ഒരു നടനാകുമെന്ന് പറഞ്ഞത് വിജയ്'; ഇളയ ദളപതിയുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഫഹദ് ഫാസില്‍ 

Malayalilife
 'ആദ്യമായി ഞാനൊരു ഒരു നടനാകുമെന്ന് പറഞ്ഞത് വിജയ്'; ഇളയ ദളപതിയുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഫഹദ് ഫാസില്‍ 

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും മനസ്സ് തുറന്ന് ഫഹദ് ഫാസില്‍. പുതിയ ചിത്രം 'ഡോണ്ട് ട്രബിള്‍ ദ ട്രബിളി'ന്റെ പ്രൊമോഷന്റെ ഭാഗമായി 'ബിഹൈന്‍ഡ് വുഡ്സ് ടിവി'ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഓര്‍മ്മകള്‍ പങ്കുവെച്ചത്. ജീവിതത്തില്‍ ആദ്യമായി ഞാനൊരു നടനാകുമെന്ന് പറഞ്ഞത് വിജയ് ആണെന്നും ഫഹദ് പറഞ്ഞു. 

''വിജയ് സാറിനെ ആദ്യമായി കാണുന്നത് കാതലുക്ക് മര്യാദയുടെ സെറ്റിലാണ്. ഞങ്ങളുടെ വീട്ടില്‍ വച്ച് തന്നെയായിരുന്നു ഷൂട്ടിങ്. ഞാന്‍ വെക്കേഷന് വന്നതായിരുന്നു. എനിക്ക് അന്ന് 12-13 വയസുണ്ടാകും. ഫാദര്‍ വിജയ് സാറിനെ വച്ച് സിനിമ ചെയ്യുന്നുണ്ടായിരുന്നു. 

എന്നോട് ജീവിതത്തില്‍ ആദ്യമായി നീയൊരു നടനാകുമെന്ന് പറഞ്ഞത് വിജയ് സാര്‍ ആണ്. അന്ന് ഡീപ്പായിട്ടൊന്നും സംസാരിച്ചിട്ടില്ല. സിനിമയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. കണ്ണുക്കുള്‍ നിലാവ് സിനിമയുടെ സമയത്ത് ഖുഷി പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ ഐഡിയയെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു.'' 

സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും, മുന്‍പ് ഒരു പരസ്യ ചിത്രത്തില്‍ ഇവര്‍ ഒരുമിച്ച് വേഷിട്ടിട്ടുണ്ട്. ഇത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തെലുങ്കിന് പുറമെ മലയാളത്തിലും ഒരേസമയം തിയറ്ററുകളിലെത്തുന്ന 'ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍' ആണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം.
 

fahadh faasil childhood memory with vijay

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES