പേർളിയുടെ കുടുംബം എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്ന ആളുകൾ തന്നെയാണ്. പേളിയും ശ്രീനിഷും കുടംബവും എന്നും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. ഇരുവരുടേയും കുടുബത്തിലെ സന്തോഷ നിമിഷങ്ങൾ ഇരുകൈയ്യും നീട്ടി പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. ഇപ്പോൾ പേളിയുടെ സഹോദരി റെയ്ച്ചലിന്റെ ഇളയകുട്ടി കയ് ബേബിയുടെ(കയ് റൂബൻ ബിജി) മാമോദിസ ആഘോഷമാക്കുകയാണ് പേളിയുടെ കുടുംബം.
പേളി തന്നെയാണ് കയ് ബേബിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ‘കയ് യുടെ മാമോദീസ’(Kai’s Baptism) എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. നിറവയറുമായി പേർളി ഓടി നടക്കുകയായിരുന്നു ചടങ്ങിന് മുഴുവൻ. ഉടനെ പ്രസവം ഉണ്ടാകുമെന്നു സോഷ്യൽ മീഡിയയിലെ തന്നെ ആരാധകർ പറഞ്ഞു. ഇതോടെ പേർളി മുഖത്തു ക്ഷീണം ഉണ്ടെന്നും പ്രേക്ഷകർ തന്നെ കണ്ടെത്തുന്നു. പേർളി ആരോഗ്യം നോക്കണം എന്നും പ്രേക്ഷകർ പ്രേത്യേകിച്ച് പറയുന്നുമുണ്ട്.
റെയ്ച്ചലിന്റെ മൂത്തമകൻ റെയ്നൊപ്പമുള്ള ചിത്രങ്ങളും പേളി പങ്കുവെച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയ താരദമ്പതികളാണ് ശ്രീനിഷും പേളി മാണിയും. ചാനൽ റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പ്രണയം ഇരുവരെയുമെന്ന പോലെ പ്രേക്ഷകരെയും സന്തോഷിപ്പിച്ചിരുന്നു. 2018 ഡിസംബർ 22നായിരുന്നു ഇരുവരുടെയും വിവാഹം. ഇവരുടെ സ്നേഹത്തിന് കൂട്ടായി കുഞ്ഞുമണിയായ നിലയും 2021 ല്‍ എത്തുകയും ചെയ്തു. ഇപ്പോൾ രണ്ടാമതും അമ്മയാകാനുള്ള കാത്തിരിപ്പിലാണ് പേളി.