Latest News

രണ്ട് പ്രസവങ്ങളും ഒരു ഗര്‍ഭം അലസലും; 'ബോഡി ഷെയ്മിംഗ് ശരിയാണെന്ന് കരുതുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം പാലിക്കാം'; പരിഹാസ കമന്റുകളിടുന്നവര്‍ക്ക്  മറുപടിയുമായി പേളി മാണി 

Malayalilife
രണ്ട് പ്രസവങ്ങളും ഒരു ഗര്‍ഭം അലസലും; 'ബോഡി ഷെയ്മിംഗ് ശരിയാണെന്ന് കരുതുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം പാലിക്കാം'; പരിഹാസ കമന്റുകളിടുന്നവര്‍ക്ക്  മറുപടിയുമായി പേളി മാണി 

സോഷ്യല്‍മീഡിയയിലെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പേളിയുടെയും ശ്രീനിഷിന്റെതും. എപ്പോഴും ചിരിച്ച മുഖത്തോടെ സോഷ്യല്‍ മീഡിയ സ്പെയ്സുകളില്‍ കാണപ്പെടുന്ന താരം ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന ബോഡി ഷേമിങ് കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. തന്റെ ശരീരത്തെ സ്‌നേഹിക്കുകയും അതിന്റെ കരുത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നതായി പേളി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. പേളിയുടെ ഈ തുറന്നുപറച്ചില്‍ നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമാവുകയാണ്. 

ബോഡി ഷെയ്മിംഗ് ശരിയായ കാര്യമാണെന്ന് കരുതുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം പാലിക്കാം... എന്നാല്‍ അത് ശരിയല്ല, ഒരിക്കലും ശരിയാവുകയുമില്ല.എം എനിക്ക് എന്റെ ശരീരത്തെ ഇഷ്ടമാണ്. രണ്ട് ഗര്‍ഭധാരണങ്ങളെ അതിജീവിച്ചു.. ഒരു ഒരു മിസ്‌കാരിജും. ഇപ്പോഴും എന്റെ ശരീരം എന്നത്തേക്കാളും കരുത്തുള്ളതാണ്' എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. 

തന്റെ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ഒപ്പമാണ് പേളി ഈ കുറിപ്പ് പങ്കുവെച്ചത്. പേളിയുടെ ഈ നിലപാടിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. 'പഴയതിലും സുന്ദരിയാണ് പേളി ഇപ്പോള്‍', 'ഞാനുള്‍പ്പെടെ ഒരുപാട് സ്ത്രീകള്‍ക്ക് പേളി ഒരു പ്രചോദനമാണ്' തുടങ്ങിയ നിരവധി കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുന്നുണ്ട്. 

 മലയാളികള്‍ക്കിടയിലും മറ്റു ഭാഷകളിലും വലിയൊരു ആരാധകനിരയുള്ള പേളി മാണി, അവതാരക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ശ്രദ്ധേയയാണ്. തമാശകള്‍ നിറഞ്ഞ അഭിമുഖങ്ങള്‍ക്ക് പുറമെ, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളും കുക്കിംഗ് വ്‌ലോഗുകളും ഫോട്ടോഷൂട്ടുകളും പേളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാര്‍ത്ഥികളായിരുന്ന പേളിയും നടന്‍ ശ്രീനിഷ് അരവിന്ദും അവിടെ തുടങ്ങിയ പ്രണയത്തില്‍ ജീവിതത്തില്‍ ഒന്നിച്ചവരാണ്.

pearle maaneyabout body shaming

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES