Latest News

ചാന്ത് പൊട്ട് സിനിമയിലെ കഥാപാത്രത്തെ താന്‍ ട്രാന്‍സ് വ്യക്തിയെന്ന് വിളിച്ചിട്ടില്ലെന്ന് നടി പാര്‍വതി തിരുവോത്ത്; സംവിധായകന്‍ ലാല്‍ ജോസിന്റെ വിമര്‍ശനത്തിന് പിന്നാലെ പാര്‍വതിയുടെ പ്രതികരണം

Malayalilife
ചാന്ത് പൊട്ട് സിനിമയിലെ കഥാപാത്രത്തെ താന്‍ ട്രാന്‍സ് വ്യക്തിയെന്ന് വിളിച്ചിട്ടില്ലെന്ന് നടി പാര്‍വതി തിരുവോത്ത്;  സംവിധായകന്‍ ലാല്‍ ജോസിന്റെ വിമര്‍ശനത്തിന് പിന്നാലെ പാര്‍വതിയുടെ പ്രതികരണം

ചാന്ത് പൊട്ട് സിനിമയിലെ കഥാപാത്രത്തെ താന്‍ ട്രാന്‍സ് വ്യക്തിയെന്ന് വിളിച്ചിട്ടില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. സംവിധായകന്‍ ലാല്‍ ജോസിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് പാര്‍വതിയുടെ പ്രതികരണം. ചാന്ത് പൊട്ടിലെ കഥാപാത്രം ട്രാന്‍സ് വ്യക്തിയാണെന്ന് ട്വിറ്ററില്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും എല്‍.ജി.ബി.ടി.ക്യൂ പോരാട്ടത്തോടുള്ള സഹാനുഭൂതിയും ഒരു കലാരൂപം എന്ന തലത്തില്‍ സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുവെന്ന സത്യം അംഗീകരിക്കുന്നതുമാണ് തന്റെ പ്രതികരണമെന്നും പാര്‍വതി ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

2017 ല്‍ മൂഹമ്മദ് ഉനൈസ് എന്ന യുവാവ് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിനോട് പാര്‍വതി പ്രതികരിച്ചിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ത്പൊട്ട് എന്ന സിനിമ തനിക്ക് ഉണ്ടാക്കിയ വേദനയെ കുറിച്ചായിരുന്നു ഉനൈസിന്റെ പോസ്റ്റ്.

ഇതിന് പിന്നാലെ 'ഉനൈസ് നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. പ്രതിസന്ധികളെ നിങ്ങള്‍ ധീരമായി മറികടന്നു. ഈ വേദന നിങ്ങള്‍ക്ക് നല്‍കിയതിന് എന്റെ ഇന്റസ്ട്രിക്ക് വേണ്ടി ഞാന്‍ മാപ്പ് പറയുന്നു. നിങ്ങളോടും നിങ്ങളെ പോലുള്ള നിരവധി പേരോടും' എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.

Read more topics: # parwatthi thiruvoth,# laljose
parwatthi thiruvoth laljose

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES