'ഷൂട്ട് കഴിയുമ്പോള്‍ ഒരു കസേരയിട്ട് മാറിയിരിക്കും അപ്പോള്‍ ഞാന്‍ ആലോചിക്കും എന്തൊരു ജാഡയാണ് ഈ പിശാചിന് കുറേ ചിരി വെറുതേ ആയിട്ടുണ്ട് 'സംയുക്തയെക്കുറിച്ച് ലാല്‍ ജോസ്

Malayalilife
topbanner
'ഷൂട്ട് കഴിയുമ്പോള്‍ ഒരു കസേരയിട്ട് മാറിയിരിക്കും അപ്പോള്‍ ഞാന്‍ ആലോചിക്കും എന്തൊരു ജാഡയാണ് ഈ പിശാചിന് കുറേ ചിരി വെറുതേ ആയിട്ടുണ്ട് 'സംയുക്തയെക്കുറിച്ച് ലാല്‍ ജോസ്

മലയാളികളുടെ പ്രിയങ്കരരായ താരജോഡിയാണ് ബിജു മേനോനും സംയുക്ത വര്‍മയും. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരജോഡികളായിരുന്ന ഇരുവരും പിന്നീട് സിനിമയില്‍ വിവാഹിതരാകുകയായിരുന്നു. വിവാഹത്തിനു ശേഷം ബിജു മേനോന്‍ സിനിമയില്‍ സജീവമായപ്പോള്‍ വീട്ടമ്മയുടെ റോളാണ് സംയുക്ത തിരഞ്ഞെടുത്തത്. ഇപ്പോള്‍ സംയുക്തയും ബിജുമേനോനുമായുള്ള തന്റെ ബന്ധവും തന്റെ ലോക്കേഷനുകളിലെ ഇവരുടെ കാര്യങ്ങളുമാണ് സംവിധായകന്‍ ലാല്‍ജോസ് തുറന്നുപറഞ്ഞിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും തിരക്കേറിയ താര നായിക ആയിരിക്കേ ആണ് സംയുക്ത വിവാഹ ജീവിതത്തിലേക്ക് കടന്ന് സിനിമയില്‍ നിന്ന് മാറിയത്. ലാല്‍ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എ്ന്ന ചിത്രത്തിലാണ് ആദ്യമായി ബിജുവും സംയുക്തയും കണ്ടുമുട്ടുന്നത്. ക്ലൈമാക്‌സ് സീനില്‍ മാത്രമാണ് ഇത്. കോംപിനേഷന്‍ സീനുകളും ഇല്ലായിരുന്നു. അന്ന് സംയുക്തയെ ബിജുവിന് നോട്ടമുണ്ടോയെന്ന് അറിയില്ലെന്നും എങ്കിലും ഇവര്‍ സംസാരിച്ചിരുന്നെന്നും ലാല്‍ ജോസ് വനിതയ്ക്ക് നല്‍തിയ അഭിമുഖത്തില്‍ പറയുന്നു

അതേസമയം സംയുക്തയ്ക്ക് അക്കാലത്ത് ഭയങ്കര ജാഡയായിരുന്നെന്നാണ് ബിജു മേനോന്‍ പറയുന്നത്. എന്നൊയൊന്നും മൈന്‍ഡ് ചെയ്തിരുന്നില്ല. ഷൂട്ട് കഴിയുമ്പോള്‍ ഒരു കസേരയിട്ട് മാറിയിരിക്കും. അപ്പോള്‍ ഞാന്‍ ആലോചിക്കും, എന്തൊരു ജാഡയാണ് ഈ പിശാചിന്. കുറേ ചിരി വെറുതേ ആയിട്ടുണ്ട്. എന്നാല്‍ ആ സിനിമയിലൂടെ പുതുമുഖമായി എത്തിയ കാവ്യ ജോളി ടൈപായിരുന്നു. കാവ്യയുമായി സംസാരിച്ചിരിക്കുമെങ്കിലും ഈ സ്ഥലത്തേക്കൊന്നും സംയുക്ത വരില്ല. അതുകഴിഞ്ഞ് ഒരിക്കല്‍ സംയുക്ത എങ്ങനെയുണ്ടെന്ന് രഞ്ജിപണിക്കര്‍ ചോദിച്ചപ്പോള്‍''അഭിനയം കുഴപ്പമൊന്നുമില്ലെങ്കിലും,  പക്ഷേ ഭയങ്കര ജാടയാണ് എന്നാണ് താന്‍ മറുപടി നല്‍കിയതെന്നും ബിജു പറയുന്നു. പിന്നീട് മഴ, മേഘമല്‍ഹാല്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ ബിജുവും സംയുക്തയും നായികാനായകന്‍മാരായതോടെയാണ് കൂടുതല്‍ അടുക്കുന്നതും വിവാഹത്തിലെത്തുന്നതും.

അതേസമയം ചന്ദ്രനുദിക്കുന്ന ദിക്കില്‍ കാവ്യയും സംയുക്തയും നായികമാരായയിരുന്നെങ്കിലും ആദ്യാവസാനം നിറഞ്ഞുനിന്നത് കാവ്യയായിരുന്നു. സംയുക്തയ്ക്ക് ചെറിയ റോളുമായിരുന്നു. അഞ്ചുപാട്ടും കാവ്യക്കായിരുന്നു ഉണ്ടായിരുന്നത്. സംയുക്തയ്ക്ക് അത്  ചെറിയ വിഷമമുണ്ടാക്കിയെന്ന് തോന്നിയിരുന്നു എന്നാണ് ലാല്‍ ജോസ് പറയുന്നത്.

Read more topics: # samyuktha warma ,# laljose
samyuktha warma laljose

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES