Latest News

മകള്‍ സ്വപ്നം കാണുന്നതില്‍ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യം കൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും; അമ്മയുടെ കവിള്‍ ചേര്‍ത്തു പിടിച്ച് അച്ഛനോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് പാര്‍വതിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

Malayalilife
 മകള്‍ സ്വപ്നം കാണുന്നതില്‍ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യം കൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും; അമ്മയുടെ കവിള്‍ ചേര്‍ത്തു പിടിച്ച് അച്ഛനോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് പാര്‍വതിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മിസ് കുമാരി പുരസ്‌കാരം കഴിഞ്ഞ ദിവസം പാര്‍വതി തിരുവോത്ത് ഏറ്റുവാങ്ങി. അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്ത ശേഷം പാര്‍വതി ഇട്ട പോസ്റ്റ് ആണ് ഇപ്പോള്‍ കൈയ്യടി നേടുന്നത്. അച്ഛനമ്മമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പം പാര്‍വതി കുറിച്ച വാക്കുകളാണിത്തന്റെ ശക്തി അച്ഛനും അമ്മയുമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാര്‍വതി.

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് പാര്‍വതി കുറിച്ചത് ഇങ്ങനെ, 'മകള്‍ സ്വപ്നം കാണുന്നതില്‍ ഭയപെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും.

നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംതേടിയ മിസ് കുമാരിയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ യുവപ്രതിഭാ പുരസ്‌കാരത്തിന് നടി പാര്‍വതി തിരുവോത്തായിരുന്നു അര്‍ഹയായത്. മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി. ഭാസ്‌കരന്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

പോസ്റ്റിനു കീഴില്‍ നടിയെ പ്രശംസിച്ചും ഓണാശംസകള്‍ നേര്‍ന്നും നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

parvathy thiruvothu fb post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES