സിനിമാലോകത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായി പിന്നീട് കൊമേഡിയനായും സഹനടനായും തിളങ്ങുന്ന പ്രിയനടന്‍ സുരേഷ് കൃഷ്ണ പങ്കുവെച്ച തന്റെ പഴയകാല ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സിനിമാ മോഹവുമായി നടന്നിരുന്ന ചെറുപ്പകാലത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ പകര്‍ത്തിയ 38 വര്‍ഷം പഴക്കമുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
സന്തോഷവും സങ്കടവും കൂടിക്കലര്‍ന്ന ചില ഓര്‍മ്മപ്പെടുത്തലുകളാണ് ഈ ചിത്രങ്ങള്‍ തനിക്ക് നല്‍കുന്നതെന്ന് അദ്ദേഹം കുറിച്ചു. 'ഈ ഫോട്ടോകള്‍ക്ക് 38 വര്‍ഷം പഴക്കം ഉണ്ട്... സിനിമ മോഹമായി നടന്ന ഒരു ചെറുപ്പക്കാരന്‍ ഒരു ഫോട്ടോ ഷൂട്ട് സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തുന്നു... ഇത് ഇപ്പൊ കാണുമ്പോള്‍ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടെങ്കിലും ചില ഓര്‍മപ്പെടുത്തല്‍ മനസ്സില്‍ കൂടി കടന്നു പോകുന്നു, അതില്‍ സന്തോഷവും സങ്കടവും ഓക്കെ കൂടി കലര്‍ന്നത്... കൂടുതല്‍ കണ്ടെത്തുക ചരിത്ര പഠനം ആരംഭിക്കുക സാംസ്‌കാരിക പരിപാടികള്‍ കണ്ടെത്തുക ടിവി ചാനലുകള്‍ തിരഞ്ഞെടുക്കുക Credits ഫോട്ടോ എടുത്തത് : പ്രിയപ്പെട്ട സുഹൃത്തുക്കള്‍Costume : പല സുഹൃത്തുക്കളുടെ ബൈക്ക് : ഒരു വഴിപോക്കന്റെMakeup & Stylish : അതൊക്കെ അന്ന് വലിയ ചിലവാ ഫിലിം റോള്‍ & ഫോട്ടോ : കടം,' അഭിനയജീവിതത്തിന്റെ മറ്റൊരു വഴിത്തിരിവിലൂടെയാണ് സുരേഷ് കൃഷ്ണ ഇപ്പോള്‍ കടന്നുപോകുന്നത്.
നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ് എ.ഡി ടീം ഒന്നിച്ച 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച ബൈജു എന്ന കഥാപാത്രം തിയേറ്ററുകളില്‍ വലിയ കയ്യടി നേടിയിരുന്നു. ഇതിനുപുറമെ, വിനീത് ശ്രീനിവാസന്‍ നായകനാകുന്ന അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന 'ചടങ്ങ്' ആണ് സുരേഷ് കൃഷ്ണയുടെ പുതിയ ചിത്രം. ജഗദീഷ്, സോന നായര്‍, മീനാക്ഷി മാധവി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.