Latest News

ഒരു പുതപ്പിനടിയില്‍ കാളിദാസും കാമുകിയും; കെട്ടിപ്പിടിച്ച് പാര്‍വതിയും മാളവികയും; ഭാവി മരുമകളുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ച് പാര്‍വ്വതി പങ്ക് വച്ച ചിത്രം സോഷ്യല്‍മീഡിയയില്‍

Malayalilife
 ഒരു പുതപ്പിനടിയില്‍ കാളിദാസും കാമുകിയും; കെട്ടിപ്പിടിച്ച് പാര്‍വതിയും മാളവികയും; ഭാവി മരുമകളുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ച് പാര്‍വ്വതി പങ്ക് വച്ച ചിത്രം സോഷ്യല്‍മീഡിയയില്‍

ലയാളത്തിന്റെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ നടന്‍ എന്നതിലുപരി താരദമ്പതികളായ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകന്‍ എന്ന ഇഷ്ടമാണ് മലയാളികള്‍ക്ക് കാളിദാസിനോടുള്ളത്. നിഷ്‌കളങ്കമായ അഭിനയത്തിലൂടെ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയും എന്റെ വീട് അപ്പൂന്റെയിലൂടെയും എല്ലാം മലയാളികളുടെ മനസു കവര്‍ന്ന കാളിദാസ് നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് 2018ല്‍ പൂമരം എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാളിദാസ് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് തന്റെ കാമുകിയെ ആരാധകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തിയത്. ഇപ്പോഴിതാ, കാമുകി തരിണി കലിംഗരായരുടെ ഒരു വിശേഷ വാര്‍ത്തയാണ് വൈറലാകുന്നത്. നടി പാര്‍വ്വതി തന്നെയാണ് തന്റെ മരുമകളുടെ വിശേഷം ആരാധകരെ അറിയിച്ചതും.

മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് കാളിദാസിന്റെ കാമുകിയായ തരിണി കലിംഗരായര്‍. ഇരുവരും ദുബായില്‍ ഏഴു ദിവസം ഒരുമിച്ച് കഴിഞ്ഞതിന്റെ ചിത്രങ്ങളെല്ലാം കാളിദാസ് പങ്കുവച്ചിരുന്നു. അതിനു പിന്നാലെ കാളിയ്ക്കൊപ്പം തരിണിയും ചെന്നൈയിലെ വീട്ടിലേക്ക് എത്തിയിരുന്നു. ജയറാമിനും പാര്‍വ്വതിയ്കക്കും മാളവികയ്ക്കും എല്ലാം ഇതിനോടകം തന്നെ പ്രിയപ്പെട്ടവളായി മാറിയ തരിണി താരകുടുംബത്തിന്റെ ഭാഗമായി കഴിഞ്ഞു. കുടുംബത്തിന്റെ പൂര്‍ണ സമ്മതത്തോടെ കാളിദാസും തരിണിയും ലിവിംഗ് ടുഗെദറിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

അതിനു പിന്നാലെയാണ് ഇപ്പോള്‍ താരകുടുംബത്തിലേക്ക് പുതിയ വിശേഷവും എത്തിയിരിക്കുന്നത്. കാളിദാസിനും തരിണിയ്ക്കും മാളവികയ്ക്കും ഒപ്പം ഒരു പുതപ്പിനടിയില്‍ പുതച്ചു കിടക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ട് തന്റെ പ്രിയപ്പെട്ട മരുമകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പാര്‍വ്വതി. ഹാപ്പി ബര്‍ത്ത്ഡേ ടു മൈ ലിറ്റില്‍ ഫ്രം ഓള്‍ മൈ ഹാര്‍ട്ട് എന്നു പറഞ്ഞു കൊണ്ടാണ് പാര്‍വ്വതി ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. താങ്ക് യൂ ആന്റീ ലവ് യൂ സോ മച്ച് എന്ന കമന്റുമായി തൊട്ടു പിന്നാലെ തരിണിയും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍വ്വതിയുടെ പിറന്നാള്‍ ആശംസാ പോസ്റ്റിന് നിരവധി പേരാണ് തരിണിയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തുന്നത്.

അടുത്തിടെ മരുമകളെയും മക്കളെയും കൂട്ടി ജയറാമും പാര്‍വ്വതിയും ചെന്നൈയിലെ പ്രശസ്തമായ ഹയാട്ട് റീജന്‍സി എന്ന ഹോട്ടലില്‍ വന്ന ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. കേരളത്തിലെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവും അധികം പ്രശസ്തനായ ഷെഫ് സുരേഷ് പിള്ളയുടെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു താരകുടുംബം. 

ഇക്കഴിഞ്ഞ തിരുവോണദിനത്തിലാണ് കാളിദാസ് കാമുകിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകരെ കാണിച്ചത്. താരകുടുംബത്തിനൊപ്പം ഓണം ആഘോഷിക്കാന്‍ എത്തിയതായിരുന്നു തരിണി. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദധാരിയായ തരിണിക്കൊപ്പമുള്ള ദുബായ് ആഘോഷ ചിത്രങ്ങളിലാണ് തന്റെ കാമുകിയാണിതെന്ന് കാളിദാസ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ മരുമകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് പാര്‍വ്വതിയും രംഗത്തു വന്നു. മാത്രമല്ല, 

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ദമ്പതികളാണ് പാര്‍വ്വതിയും ജയറാമും. ജയറാമുമായിട്ടുള്ള വിവാഹത്തോടെയാണ് നടി പാര്‍വതി അഭിനയത്തില്‍ നിന്നും മാറി നിന്നത്. പിന്നീട് രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്തതോടെ അവരുടെ കാര്യങ്ങള്‍ നോക്കി നടപ്പായി. മകന്‍ കാളിദാസ് ജയറാം സിനിമകളില്‍ സജീവമാണെങ്കിലും മകള്‍ മാളവിക എന്ന ചക്കി മോഡലിംഗിലും സ്‌പോര്‍ട്‌സിലുമാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്. ചക്കിയുടെയും പാര്‍വ്വതിയുടെയും സിനിമാ പ്രവേശനം കാത്തിരുന്ന ആരാധകര്‍ക്കിടയിലേക്ക് അടുത്തിടെയാണ് കാളിദാസ് തന്റെ കാമുകിയെ പരിചയപ്പെടുത്തിയുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

 

parvathy jayaram shares wishes tarini birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES