സമൂഹത്തിലെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതാണ് ജിക്യു മാഗസീന്‍. സാധാരണക്കരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പോലെ കലാകാരന്‍മാരുടെ പ്രവര്‍ത്തനങ്ങളും അംഗീകരിക്കുന്നതാണ്. സമൂഹത്തില്‍ പൂര്‍ണമായി സമ്മതിയും സ്വാധീനവും ലഭിക്കും എന്ന കാര്യത്തിലും സംശയമില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജിക്യു മാഗസീനിന്റെ 2018ലെ ജനസ്വാധീനമുള്ള യുവത്വങ്ങളുടെ പട്ടിക.മലയാള സിനിമയുടെ സ്വന്തം പാര്‍വതിയും തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുമാണ് ഈ പട്ടികയിലെ പ്രമുഖര്‍. അമ്പത് പേരടങ്ങുന്നതാണ് പട്ടിക. ഇതില്‍ ഇവരെ കൂടാതെ തമിഴിലെ യുവ സംവിധായകന്‍ പാ രഞ്ജിത്ത്, മാധ്യമ പ്രവര്‍ത്തക സന്ധ്യമേനോന്‍ എന്നിവരും ഇടം നേടിയിട്ടുണ്ട്
ബിസിനസ്സ്, കായികം,വിനോദം, തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ പരിഗണിച്ച് 40 വയസ്സിന് താഴെയുള്ളവരാണ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. തന്റെ ശക്തമായ അഭിനയ മികവു കൊണ്ട് സിനിമയില്‍ തന്റെ കൈയൊപ്പ് പതിപ്പിച്ച അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. അഭിനയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സിനിമയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സധൈര്യം തുറന്നു പറഞ്ഞ പാര്‍വതിക്ക് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു.മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ കളക്ടീവിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് പാര്‍വതി
ദക്ഷിണേന്ത്യന്‍ സിനിമയിലെ സിനിമകളിലെ അഭിനയത്തിലൂടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേര് കരസ്ഥമാക്കിയതാണ് നയന്‍താര.ഈയടുത്ത് ഫോര്‍ബ്‌സ് മാസിക പുറത്ത് വിട്ട പട്ടികയിലും നയന്‍താര ഇടം പിടിച്ചിരുന്നു. ജാതി രാഷ്ട്രിയത്തെ കുറിച്ച് തന്റെ സിനിമകളിലൂടെ ശക്തമായ തുറന്നു പറച്ചിലുകള്‍ നടത്തിയ സംവിധായകനാണ് പാ രഞ്ജിത്ത്. സിനിമയിലും സാമൂഹിക ഇടപെടലുകളിലും തന്റെ നിലപാട് വ്യക്തമാക്കാന്‍ പാ രഞ്ജിത്ത് മടിക്കാറില്ല.മീടു മൂവമെന്റിലൂടെ ജനശ്രദ്ധ നേടിയ മാധ്യമ പ്രവര്‍ത്തകയാണ് സന്ധ്യ മേനോന്‍. സ്ത്രീകള്‍ക്ക് എതിരേ നടക്കുന്ന ഒരുപാട് അതിക്രമങ്ങള്‍ സന്ധ്യ മേനോന്‍ പുറത്തുകൊണ്ട് വന്നിട്ടുണ്ട്. ബോളിവുഡില്‍ നിന്ന് തപസി പന്നു, ആയുഷ്മാന്‍ ഖുരാന,മിതാലി പാല്‍ക്കര്‍ എന്നിവരും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.