Latest News

ജീവിതത്തിലും പ്രണയത്തിലും ഒരു ഭര്‍ത്താവില്‍ നിന്ന് അര്‍ഹിയ്ക്കുന്ന സ്നേഹവും പരിഗണനയും കിട്ടിയില്ല; പാര്‍ത്ഥിപനില്‍ നിന്നുള്ള വേര്‍പിരിയലിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി സീത

Malayalilife
 ജീവിതത്തിലും പ്രണയത്തിലും ഒരു ഭര്‍ത്താവില്‍ നിന്ന് അര്‍ഹിയ്ക്കുന്ന സ്നേഹവും പരിഗണനയും കിട്ടിയില്ല; പാര്‍ത്ഥിപനില്‍ നിന്നുള്ള വേര്‍പിരിയലിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി സീത

മിഴ് സിനിമ പ്രേമികള്‍ക്ക് സുപരിചിതരായ താരങ്ങളാണ് പാര്‍ത്ഥിപനും സീതയും. പ്രണയത്തെ തുടര്‍ന്ന് 1990ലാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ 2001ല്‍ ഇരുവരും വിവാഹ മോചനം നേടിയിരുന്നു. മൂന്ന് മക്കളുണ്ട് ഇരുവര്‍ക്കും.വിവാഹ മോചന ശേഷം സീത മറ്റൊരു വിവാഹം ചെയ്തുവെങ്കിലും പാര്‍ത്ഥിപന്‍ വിവാഹം കഴിച്ചിരുന്നില്ല. 

ഇപ്പോള്‍ തന്റെയും നടന്‍ പാര്‍ത്ഥിപന്റെയും പ്രണയത്തെയും വിവാഹമോചനത്തെയും പറയുകയാണ് നടി സീത. താനാണ് പാര്‍ത്ഥിപനോട് പ്രണയം പറഞ്ഞത്, തന്റെ അമിത പ്രതീക്ഷ കാരണമാണ് കുടുംബം തകര്‍ന്നത് എന്നൊക്കെ നടന്‍ കള്ളം പറയുകയാണ് എന്നാണ് സീത ഇപ്പോള്‍ വ്യക്തമാക്കുന്നത്.

പല അഭിമുഖങ്ങളിലും പാര്‍ത്ഥിപന്‍ പറഞ്ഞിട്ടുണ്ട്, പ്രണയം ആദ്യം തുറന്ന് പറഞ്ഞത് സീതയാണെന്ന്, മാത്രവുമല്ല സീതയുടെ അമിത പ്രതീക്ഷകളാണ് ദാമ്പത്യം തകരാന്‍ കാരണം എന്നും പാര്‍ത്ഥിപന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് എല്ലാം തെറ്റാണ്, കള്ളമാണ്. തങ്ങളുടെ രണ്ട് പേരുടെ മനസ്സിലും പ്രണയം ഉണ്ടായിരുന്നു.

ഇല്ല എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷെ അത് തന്നെ കൊണ്ട് ആദ്യം പറയിപ്പിക്കുകയായിരുന്നു. എപ്പോള്‍ ഫോണ്‍ വിളിച്ചാലും, 'ആ മൂന്ന് വാക്ക് എപ്പോള്‍ പറയും, പ്ലീസ് ആ വാക്ക് പറയൂ' എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. പക്ഷെ അതെന്തോ തനിക്ക് ഉള്ളില്‍ നിന്ന് വന്നില്ല.

അങ്ങനെ ഒരു ദിവസം സംസാരത്തിന് ഇടയില്‍ എന്റെ വായില്‍ നിന്ന് തന്നെ വന്ന് പോയതാണ്, ഐ ലവ് യൂ എന്ന്. അതാണ് വേര്‍പിരിഞ്ഞ ശേഷവും അദ്ദേഹം പറയുന്നത്, താനാണ് ഇഷ്ടം പറഞ്ഞത് എന്ന്. അതിന് പിന്നിലുള്ള സത്യം ഇതാണ്. ആ സത്യത്തെ മറച്ച് വച്ചുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും സംസാരിക്കുന്നത്.

താന്‍ പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാണ് ദാമ്പത്യം തകര്‍ന്നത് എന്ന് അദ്ദേഹം പറയുന്നതിനോട് ഞാന്‍ യോജിക്കുന്നു. ശരിയാണ്, ജീവിതത്തിലും പ്രണയത്തിലും ഒരു ഭര്‍ത്താവില്‍ നിന്ന് അര്‍ഹിയ്ക്കുന്ന സ്‌നേഹവും പരിഗണനയും പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ല എന്നത് തന്നെയാണ് ബന്ധം തകരാന്‍ കാരണം എന്നാണ് സീത പറയുന്നത്.

actress seetha open up about her marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES