Latest News

മമ്മൂട്ടി ത്രിബിള്‍ റോളില്‍ അഭിനയിച്ച പലേരി മാണിക്യം'ഫോര്‍ കെ പതിപ്പ് പ്രദര്‍ശനത്തിന്; ചിത്രം റി റിലീസിനെത്തുന്നത് മൂന്നാം തവണ

Malayalilife
 മമ്മൂട്ടി ത്രിബിള്‍ റോളില്‍ അഭിനയിച്ച പലേരി മാണിക്യം'ഫോര്‍ കെ പതിപ്പ് പ്രദര്‍ശനത്തിന്; ചിത്രം റി റിലീസിനെത്തുന്നത് മൂന്നാം തവണ

മ്മൂട്ടി ത്രിബിള്‍ റോളില്‍ അഭിനയിച്ച് ഗംഭീരമാക്കി വന്‍ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ' പലേരി മാണിക്യം,ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' വീണ്ടും പ്രദര്‍ശനത്തിനൊരുങ്ങുന്നു.സിനിമയുടെ ഏറ്റവും പുതിയ ഫോര്‍ കെ പതിപ്പാണ് നിര്‍മ്മാതാക്കള്‍ വീണ്ടും തിയ്യേറ്ററിലെത്തിക്കുന്നത്.മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ്  തിയ്യേറ്ററിലെത്തിക്കുന്നത്.

2009-ല്‍ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാന്‍ ആരാധകര്‍ ഇത്തവണയും തിയ്യേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്ത നിറഞ്ഞ് കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടി.ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തി.മികച്ച നടിക്കുള്ള അവാര്‍ഡ് ശ്വേത മേനോനും കരസ്ഥമാക്കി.

മൈഥിലി,ശ്രീനിവാസന്‍, സിദ്ദിഖ്,സുരേഷ് കൃഷ്ണ, മുഹമ്മദ്മുസ്തഫ,ശശി കലിംഗ,ടി ദാമോദരന്‍,വിജയന്‍ വി നായര്‍,ഗൗരി മുഞ്ജല്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങള്‍.നിര്‍മ്മാണം-മഹാ സുബൈര്‍,ഏ വി അനൂപ്,ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാല്‍.കഥ-ടി പി രാജീവന്‍,പി ആര്‍ ഒ- എ എസ് ദിനേശ്.

palerimanikyamto be released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES