കേരളം കണ്ട ധീര പത്രപ്രവര്‍ത്തകന്‍ സ്വദേശാഭിമാനി രാമകൃഷ്ണ പിളളയുടെ ജീവിതം സിനിമയാകുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.സെബാസ്റ്റ്യന്‍ പോളാണ് സ്വദേശാഭിമാനി രാമകൃഷ്ണ പിളളയുടെ ജീവിതം ആസ്പദമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സ്വദേശാഭിമാനി രാമകൃഷ്ണ പിളളയുടെ സിനിമാറ്റിക്കായ ജീവിതത്തെ കുറിച്ചുളള ആഴത്തിലുളള പഠനങ്ങളാണ് ആ ജീവിതം സിനിമയാക്കാനുളള തീരുമാനത്തിനു പിന്നിലെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. രാഷ്ട്രീയ നിരീക്ഷണങ്ങളുടെയും നിയമ വ്യാഖ്യാനങ്ങളുടെയും പതിവ് എഴുത്തു വഴിയില്‍ നിന്നുളള മാറിനടത്തമാണ് സെബാസ്റ്റ്യന്‍ പോളിന് ഈ തിരക്കഥ.
തിരക്കഥ സിനിമയാക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തിരുവിതാംകൂറില്‍ നാടുകടത്തിയതു മുതല്‍ സ്വദേശാഭിമാനിയുടെ അന്ത്യം വരെയുള്ള കഥയില്‍ ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങളുണ്ട്. 1910- ല്‍ തിരുവിതാംകൂറില്‍നിന്ന് തിരുനല്‍വേലിയിലേക്ക് നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണ പിളള 1916- ലാണ് മരിക്കുന്നത്.