സാമന്ത ഗര്‍ഭിണിയോ..? തെളിവുകള്‍ നിരത്തി ആരാധകര്‍; ഒന്നും മിണ്ടാതെ താരകുടുംബം

Malayalilife
സാമന്ത ഗര്‍ഭിണിയോ..?  തെളിവുകള്‍ നിരത്തി ആരാധകര്‍; ഒന്നും മിണ്ടാതെ താരകുടുംബം


തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സാമന്ത അക്കിനേനി. തമിഴിലും തെലുങ്കിലുമെല്ലാമായി തിളങ്ങി നിന്ന സമയത്തായിരുന്നു തെലുങ്ക് നടന്‍ നാഗചൈതന്യയുമായുള്ള വിവാഹം. എന്നാല്‍ വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാതെ വീണ്ടും അഭിനയവുമായി സജീവമാകുകയായിരുന്നു താരം. സമൂഹ മാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാറുള്ള നായികമാരില്‍ ഒരാളുകൂടെയാണ് സാമന്ത അക്കിനേനി. ഭര്‍ത്താവിനൊപ്പമുള്ളതും കുടുംബത്തിലെ വിശേഷങ്ങളെല്ലാം നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ കുറച്ച് ദിവസമായി നടിയെ എവിടെയും കാണാനില്ലെന്ന പരാതിയുമായി ആരാധകരെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം പോസ്റ്റുകള്‍ ഇടാറുള്ള സാമന്ത കഴിഞ്ഞ ഒരാഴ്ചയായി ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് താരം എവിടെയെന്ന് ആരാധകര്‍ അന്വേഷിച്ച് തുടങ്ങിയത്. എന്നാല്‍ ഇതെന്ത് പറ്റിയെന്ന് ചോദ്യവുമായി എത്തുന്നവര്‍ തന്നെ അതിനൊരു കാരണവും കണ്ടെത്തിയിരിക്കുകയാണ്. ആ കാരണം തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതും.

ഒരാഴ്ച്ചയോളമായി സാമന്തയെ സോഷ്യല്‍ മീഡിയയില്‍ കാണാത്തതിനാല്‍ താരം എവിടെ പോയെന്ന അന്വേഷണത്തിലായിരുന്ന ആരാധകര്‍ തന്നെ ഇപ്പോള്‍ അതിനുള്ള കാരണവും കണ്ടെത്തിയിരിക്കുകയാണ്. വീണ്ടും സാമന്ത ഗര്‍ഭിണിയാണെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയില്‍ പോലും ആക്ടീവ് അല്ലാതെ ഇരിക്കുന്നതിന്റെ കാരണം ഗര്‍ഭിണി ആയത് കൊണ്ടാണെന്നാണ് ചിലരുടെ കണ്ടുപിടുത്തം. സോഷ്യല്‍ മീഡിയകളില്‍ ഇത് വ്യാപകമായി പ്രചരിക്കാനും തുടങ്ങി.

ഇത് ആദ്യമായിട്ടല്ല. നാഗചൈതന്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ സാമന്ത ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അപ്പോഴെല്ലാം അത് തെറ്റാണെന്ന് വ്യക്തമാക്കി നടി എത്തിയിരുന്നു. എന്നാല്‍ ഇത്തവണ അതിനും നടി എത്തിയില്ലെന്ന ആരോപണമാണ് പലരും ചൂണ്ടി കാണിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരദമ്പതിമാര്‍ എവിടെയാണെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

അതേസമയം രണ്ടാഴ്ച മുന്‍പ് ക്വാറന്റൈന്‍ സമയത്ത് വീടിനുള്ളില്‍ നിന്നുമുള്ള നാഗചൈതന്യയുടെ ഒരു ഫോട്ടോ സാമന്ത പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. എന്തായാലും അധികം വൈകാതെ ഗോസിപ്പുകള്‍ക്ക് മറുപടിയുമായി സാമന്തയോ കുടുംബാംഗങ്ങളോ എത്തുമെന്ന് തന്നെയാണ് കരുതുന്നത്.

Read more topics: # samantha akkineni,# nagachaithanya
rumours about samantha akkinenis pregnancy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES