മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബം ഏതെന്ന് ചോദിച്ചാല്‍ മിക്കവരും നല്കുന്ന ഉത്തരം അത് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും ആണെന്നാകും. നടന് സുകുമാരന്റേയും നടി മല്ലികയുടേയും മക്കളായ പൃഥ്വിയും ഇന്ദ്രനും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇവരെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ് ഇരുവരുടെയും ഭാര്യമാരും മക്കളും. ഇന്ദ്രജിത്തിന്റെ ഭാര്യ നടി കൂടെയായ പൂര്‍ണിമയാണ്. പൃഥ്വിയുടെ ഭാര്യ സുപ്രിയ മാധ്യമപ്രവര്‍ത്തകയായിരുന്നു. ഇന്ന് സിനിമയുടെ നിര്‍മാണ രംഗത്ത് സജീവമാണ് സുപ്രിയ. അതുപോലെ ഇവരുടെ മക്കളും ഇന്ന് താരങ്ങളാണ്. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മക്കള്‍ പ്രാര്‍ഥനയും നക്ഷത്രയും ഇതിനോടകം തന്നെ തങ്ങളുടേതായ രീതിയില്‍ സിനിമയിലെത്തിക്കഴിഞ്ഞു. അമ്മ പൂര്‍ണിമയെപോലെ മക്കളും മിടുക്കികളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം കൂടുതലും സജീവം. എല്ലാ വിശേഷങ്ങളും താരം ഇതിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ താരം പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ തന്നെ ചിത്രമാണ് പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്. പഴയൊരു ചിത്രമാണ് താരം പങ്കുവച്ചത്. നീളന്‍ മുടിയുള്ള കാലത്തെ ചിത്രമാണ് പൂര്‍ണിമ പങ്കുവച്ചത്. അന്നത്തെ മുടി തനിക്ക് തിരികെ വേണമെന്ന് പറഞ്ഞുകൊണ്ടാണ് പൂര്‍ണിമ തന്റെ പഴയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നീണ്ട ചുരുളന്‍ മുടിയുമായി വെള്ളസാരിയുടുത്തുള്ള പൂര്‍ണിമയാണ് ചിത്രത്തിലുള്ളത്. ചിത്രം പോസ്റ്റ ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അതിസുന്ദരിയാണ് പൂര്‍ണിമയെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചുരുളന്‍ മുടിയാണ് പൂര്‍ണിമയുടെ സൗന്ദര്യമെന്നും ആരാധകര്‍ പറയുന്നുണ്ട്. മാത്രമല്ല കാണാന്‍ സഹോദരി പ്രിയയെ പോലെ തന്നെയുണ്ടെന്നും , മലയാളി തനിമയെന്നും പറഞ്ഞ് കമന്റുമായും ചിലര്‍ എത്തുന്നുണ്ട്.
വിവാഹത്തിന് ശേഷം അഭിനയത്തില്‍ ബ്രേക്കെടുത്ത താരം എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയും. പ്രാണയെന്ന ബൊട്ടീക്ക് നടത്തുകയും ചെയ്യുകയായിരുന്നു. എന്നാല്‍ വൈറസ് എന്ന ചിത്രത്തിലൂടെ താരം പിന്നീട് വലിയ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഇതിനിടയില്‍ ടെലിവിഷന്‍ അവതാരകയായും പൂര്‍ണ്ണിമ എത്തിയിരുന്നു.