മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അവതാരക ആരെന്ന ചോദ്യത്തിന് ഉത്തരം പേളി മാണി എന്നാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പേളി അവതാരകയായി മലയാളികളുടെ മനസില്‍ ഇടം നേടിയത്. ബിഗ്‌ബോസിലെത്തി ശ്രീനിഷിനെ വിവാഹം കഴിച്ച താരം ഇപ്പോള്‍ ശ്രീനിയൊടൊപ്പം ദാമ്പത്യജീവിതം ആസ്വദിക്കുകയാണ്. നിരവധി ആരാധകരാണ് പേളിക്കുള്ളത്. പേളിയുടെ നിഷ്‌കളങ്കമായ മനസ് തന്നെയാണ് ആരാധകര്‍ പേളിയെ സ്‌നേഹിക്കാന്‍ കാരണവും. ലോക്ക് ഡൗൺ കാലത്ത് അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് താരം എത്തിയിരുന്നു. മറ്റ് സെലിബ്രിറ്റികളില്‍ നിന്നും പേളിയെ വ്യത്യസ്തതയാക്കുന്നതും ആരാധകരോടുള്ള ഈ കരുതലാണ്. അവര്‍ക്കായി തമാശരീതിയിലെ ബോധവല്‍ക്കരണവും ടിക്ടോകും വീഡിയോയുമെല്ലാം പേളി പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെയായിരുന്നു പേളിയുടെ വലകാപ്പ് ചടങ്ങ് ആഘോഷമാക്കിയത്. അതീവ സുന്ദരിയായി കാഞ്ചീപുരം സാരിയിൽ തിളങ്ങിയായിരുന്നു താരം എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെ ബേബി ഷവർ ആഘോഷമാക്കിയത്. മഴവിൽ നിറത്തിലുള്ള വസ്ത്രത്തിൽ എത്തിയ പേളി അതീവ സുന്ദരിയും സന്തോഷവതിയുമായിരുന്നു. മഴവിൽ നിറത്തിലുള്ള കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിനിടെ പേളിക്ക് ഒരു കിടിലൻ സർപ്രൈസുമായി ശ്രീനിഷ് എത്തുകയും ചെയ്തു.
ബേബി ഷവറിനിടക്ക് ഇന്ന് ഞാൻ അവൾക്ക് ഒരു സർപ്രൈസ് നൽകി. ഈ വീഡിയോയുടെ അവസാനം ഞാൻ അവളോട് പറയുന്നുണ്ട്. നാളെ രാവിലെ തന്നെ ഷൂട്ടിന് തിരിച്ച്എത്തണമെന്ന് . അത് കേട്ട അവളുടെ റിയാക്ഷന് വിലമതിക്കാനാവാത്തതാണ് എന്നാണ് ശ്രീനിഷ് ഇൻസ്റ്റാഗ്രാമിലൂടെ തുറന്ന് പറയുന്നത്.