നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഡബ്ല്യു.സി.സി അംഗങ്ങള്‍ക്കെതിരായി കെ.പി.എ.സി ലളിത രംഗത്ത് വന്ന സംഭവത്തില്‍ പ്രിതകരണവുമായി നടി പാര്‍വതി രംഗത്ത്. മുതിര്‍ന്ന ആളുകളില്‍ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ല. കെ.പി.എസി.ലളിതയുടെ നിലപാട് വേദനിപ്പിച്ചെന്നും പാര്‍വതി വ്യക്തമാക്കി
ഡബ്ല്യുസിസി ഉന്നയിച്ച ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ശ്രദ്ധമാറ്റാന്‍ അമ്മ ശ്രമിക്കുന്നെന്ന് നടി പാര്‍വതി. എഎംഎംഎ പ്രതീക്ഷയില്ല ഭിന്നതയാണെന്നും എന്താണ് നിലപാടെന്ന് മനസിലാകുന്നില്ലെന്നും പാര്‍വതി പറയുന്നു. എഎംഎംഎ അംഗങ്ങളായ താനടക്കമുള്ളവര്‍ ചെയ്ത തെറ്റ് എന്തെന്ന് വ്യക്തമാക്കിയാലേ മാപ്പുപറയാനാകുവെന്നും പാര്‍വതി വ്യക്തമാക്കി. കെപിഎസി ലളിതയുടെ നിലപാട് വേദനിപ്പിച്ചെന്നും പാര്‍വതി പറഞ്ഞു.
അമ്മയിലെ അംഗം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ആ സംഘടനയിലെ അംഗമെന്ന നിലയിലുള്ള അവകാശം വച്ചാണ് ചില കാര്യങ്ങള്‍ ചോദിച്ചത്. കുറ്റാരോപിതന്‍ സംഘടനയിലുണ്ടോ ഇല്ലയോ? എന്ന ലളിതമായ ചോദ്യമാണ് പ്രധാനം. എന്നാല്‍ അതിന് ഉത്തരം പറയാതെ ശ്രദ്ധതിരിച്ചുവിടാനാണ് ശ്രമമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ പറിച്ചെറിയാനോ അകറ്റിനിര്‍ത്താനോ ആരും ശ്രമിച്ചിട്ടില്ല. സുരക്ഷിതമായ ജോലിക്ക് എങ്ങനെ നിയമം നടപ്പാക്കാം എന്നാണ് ചര്‍ച്ച നടന്നത്. അമ്മ ചാരിറ്റബിള്‍ സംഘടന മാത്രമല്ല, അംഗങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയുമുണ്ട്.സംഘടനയില്‍ തിരിച്ചെടുക്കേണ്ടതിനായി മാപ്പുപറയേണ്ടത് എന്തിനാണെന്ന് എഎംഎംഎ വ്യക്തമാക്കണം. സ്ത്രീപീഡനം എല്ലാമേഖലയിലുമുണ്ടെന്ന കെ.പി.എ.എസി ലളിതയുടെ പ്രസ്താവന മുറിവേല്‍പിക്കുന്നതാണ്.
തിര്‍ന്നയാളില്‍ നിന്ന് ഇത്തരം പ്രതികരണം പാടില്ലായിരുന്നു ഡബ്ല്യുസിസിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ അമ്മ സെക്രട്ടറി സിദ്ദിഖ് പിന്തുണച്ചത് തെറ്റണെന്നും പാര്‍വതി പ്രതികരിച്ചു. ഐസിസി രൂപീകരിക്കാനുള്ള ആഷിഖ് അബുവിന്റെ തീരുമാനം പുരോഗമനപരമാണെന്നും അമ്മയില്‍ നിന്ന് ഇത്തരം പുരോഗനപരമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും പാര്‍വതി പറഞ്ഞു.