മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. പത്ത് വര്‍ഷത്തിന് ശേഷം ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലായുള്ള മമ്മൂട്ടിയുടെ രണ്ടാം വരവ് എങ്ങനെയാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മമ്മൂട്ടിയുടെ വ്യത്യസ്ത ചിത്രമായിരുന്നിട്ട് കൂടി ബിഗ് ബിയുടെ ആദ്യ ഭാഗം പരാജയപ്പെട്ടു. എങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാല്‍ വിജയിക്കും എന്നുതന്നെയാണ് സംവിധായകന്‍ അമല്‍ നീരദിന്റെയും മറ്റ് അണിയറ പ്രവര്‍ത്തകരുടെയും വിശ്വാസം. അതുകൊണ്ട് തന്നെ സിനിമയുടെ ഒരു കിടിലന്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു സംവിധായകന്‍ ബിഗ് ബിയുടെ രണ്ടാം വരവ് അറിയിച്ചത്.
വേറിട്ട അവതരണ ശൈലിയും സ്റ്റൈലിഷ് മേക്കിങുമായിരുന്നു ബിഗ് ബിയില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്്. എന്നാല്‍ പ്രതീക്ഷിച്ച വിജയം അന്ന് ചിത്രത്തിന് നേടാനായില്ല. ആദ്യ ഭാഗം പരാജയമായിരുന്നെങ്കിലും പുതിയ ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ബിലാലിന്റെ അണിയറ പ്രവര്‍ത്തകര്‍. ബിലാല്‍ ആദ്യമേ പ്രഖ്യാപിച്ചെങ്കിലും ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അമല്‍ നീരദ്. നീണ്ട നാളത്തെ ചിത്രീകരണത്തിനൊടുവിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്ത് വിട്ടത്. ട്രാന്‍സിന് ശേഷം ബിലാലിന്റെ വര്‍ക്കുകളിലേക്ക് കടക്കുമെന്ന് അമല്‍ നീരദ് മുന്‍പേ വ്യക്തമാക്കിയിരുന്നതിനാല്‍ തന്നെ മെഗാസ്റ്റാര്‍ ചിത്രം ബിലാലിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയ്ക്ക് വേണ്ടി വലിയ തയ്യാറെടുപ്പുകള്‍ തന്നെ വേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതേസമയം ബിലാലില്‍ നെഗറ്റീവ് റോളില്‍ ഫഹദ് ഫാസില്‍ എത്തുന്നുവെന്ന നേരത്തെ പുറത്ത് വന്ന വിവരങ്ങള്‍ ആരാധകരെ സന്തോഷത്തിലാക്കിയിരുന്നു. കാതറീന്‍ ട്രീസയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം കാതറിന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ഇത്തവണയും ഉണ്ണി ആറിന്റെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കുന്നത്. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മമ്മൂട്ടി ചിത്രം നിര്‍മ്മിക്കുന്നത്. വരത്തന്‍ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയ ഷറഫു,സുഹാസ് തുടങ്ങിയവര്‍ ഉണ്ണി ആറുമായി ചേര്‍ന്ന് ബിലാലിന്റെ സ്‌ക്രിപ്റ്റ് ഒരുക്കും. ലിറ്റില്‍ സ്വയമ്പാണ് ബിലാലിനു വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2020 വിഷു റിലീസായിട്ട് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചന.