മകനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് പുഞ്ചിരി തൂകി പ്രിയ; ഈ ഒരു ചിത്രത്തിനായി താന്‍ ഒരു പാട് നാള്‍ കാത്തിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍; മകന്റെയും ഭാര്യയുടെയും ചിത്രത്തിനൊപ്പം നടന്‍ പങ്ക് വച്ച കുറിപ്പ് ഇങ്ങനെ

Malayalilife
മകനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് പുഞ്ചിരി തൂകി പ്രിയ; ഈ ഒരു ചിത്രത്തിനായി താന്‍ ഒരു പാട് നാള്‍ കാത്തിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍; മകന്റെയും ഭാര്യയുടെയും ചിത്രത്തിനൊപ്പം നടന്‍ പങ്ക് വച്ച കുറിപ്പ് ഇങ്ങനെ

തിനാല് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ച അന്നു മുതല്‍ ഓരോ വിശേഷങ്ങളും കുഞ്ചാക്കോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഭാര്യ പ്രിയ നില്‍ക്കുന്ന ഒരു ചിത്രമാണ് കുഞ്ചാക്കോ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തില്‍ പ്രിയയുടെ നെഞ്ചോട് ചേര്‍ന്നിരിക്കുകയാണ് ഇസഹാഖ്.ചിത്രത്തിനൊപ്പം നടന്‍ കുറിച്ചതിങ്ങനെ... ആവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവാത്തതാണ്. ഇസയുടെ തുടിപ്പും ഹൃദയമിടിപ്പും അവളറിയുന്നത് കാണുമ്പോള്‍ സന്തോഷം നിറഞ്ഞൊഴുകുന്നു. ഇതുപോലൊരു ചിത്രമെടുക്കാനായി ഒരുപാട് കാത്തിരുന്നതാണ്. കുഞ്ഞിനായി കാത്തിരിക്കുന്ന എല്ലാ ദമ്പതികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

ഈ കഴിഞ്ഞ ഏപ്രില്‍ 17നാണ് കുഞ്ചാക്കോബോബനും പ്രിയക്കും കുഞ്ഞു ജനിക്കുന്നത്. ഏറെ സന്തോഷത്തോടെ ഈ വാര്‍ത്ത സ്വീകരിച്ച ആരാധകര്‍ പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരും ഒക്കെ നിറഞ്ഞ ആകാംക്ഷയോടെ തന്നെയാണ് ഏറ്റെടുത്തത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോകളും ആരാധകരുടെ ഇടയില്‍ .

 
 
 
 
 
 
 
 
 
 
 
 
 

That smile

kunchacko-boban-shared-new-pic-

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES