അടൂര്‍ ഭാസിയെപ്പോലൊരു താരം അന്നും ഇന്നും ഉണ്ടായിട്ടില്ല; നല്ല നടനാണെങ്കിലും അദ്ദേഹത്തെ അടുപ്പിക്കാന്‍ കൊള്ളില്ല; അടൂര്‍ ഭാസിയെ കുറിച്ച് വെളിപ്പെടുത്തലുമായി കെപിഎസി ലളിത

Malayalilife
അടൂര്‍ ഭാസിയെപ്പോലൊരു താരം അന്നും ഇന്നും ഉണ്ടായിട്ടില്ല; നല്ല നടനാണെങ്കിലും  അദ്ദേഹത്തെ അടുപ്പിക്കാന്‍ കൊള്ളില്ല; അടൂര്‍ ഭാസിയെ കുറിച്ച് വെളിപ്പെടുത്തലുമായി കെപിഎസി ലളിത

സിനിമയ്ക്ക് പിന്നിലെ കാഴ്ചകൾ സ്‌ക്രീനില്‍ കാണുന്ന പോലെ അത്ര സുഖകരമല്ല എന്നാണ് പറയാറുള്ളത്. പലരും താരങ്ങളില്‍ നിന്നും സംവിധായകരില്‍ നിന്നുമൊക്കെയുണ്ടായ മോശമായ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയവർ നിരവധി പേരാണ്. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ഒരു തുറന്ന് പറച്ചിലുമായി  അടൂര്‍ ഭാസിയെക്കുറിച്ച് കെപിഎസി ലളിത പറയുകയാണ്. താരം  ജെബി ജംഗക്ഷനില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു  ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

''അടൂര്‍ ഭാസിയെപ്പോലൊരു താരം അന്നും ഇന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പുറകില്‍ നില്‍ക്കാനെ പിന്നീട് വന്നവര്‍ക്കൊക്കെ കഴിഞ്ഞുള്ളൂ. നല്ല നടനാണെങ്കിലും ജീവിതത്തില്‍ അദ്ദേഹത്തെ അടുപ്പിക്കാന്‍ കൊള്ളില്ലെന്ന് കെപിഎസി ലളിത പറയുന്നു. അത്രയും അനുഭവിച്ചിട്ടുണ്ട്. അട്ട കടിക്കുന്നത് പോലെ വിഷമിപ്പിച്ചിട്ടുള്ളയാളാണ്. അദ്ദേഹത്തിന് വഴിപ്പെട്ട് ജീവിക്കുകയായിരുന്നുവെങ്കില്‍ എന്നെ ആകാശത്തോളം പറത്തിയേനെ. അത് വേണ്ടെന്ന് പറയുകയായിരുന്നു താന്‍ ചെയ്തത്. 

ഷോട്ടിലൊക്കെ അദ്ദേഹം ഓരോന്ന് കാണിക്കും. ഇത് കണ്ട് നമ്മള്‍ ചിരിക്കും. അപ്പോള്‍ ചിരിവരും. അതിന് വഴക്ക് പറയും. റിഹേഴ്‌സലില്‍ ഇല്ലാത്ത രംഗം ടേക്കില്‍ കണ്ടാല്‍ ചിരിവരും. ഇപ്പോഴും അതങ്ങനെയാണ്. പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയതിന് പിന്നില്‍ അദ്ദേഹമാണ്. ഭരതേട്ടന്‍ ഇതേക്കുറിച്ചൊന്നും നോക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ അടൂര്‍ ഭാസി അഭിനയിച്ചിരുന്നു. അവസാന സമയത്തും അദ്ദേഹത്തിന്റെ മനസ്സില്‍ കാലുഷ്യമുണ്ടായിരുന്നു. എന്തിനാ വന്നതെന്ന് ചോദിച്ചപ്പോള്‍ വെറുതെ വന്നതാണെന്ന മറുപടിയാണ് കൊടുത്തത്.

മലയാള സിനിമയ്ക്ക് വലിയൊരു ദു:ഖമാണ് ജഗതി ശ്രീകുമാറിന്റെ കുറവ്. അത് പോലെ തന്നെയായിരുന്നു വേണുവും. നിരവധി സിനിമകളിലാണ് ഒരുമിച്ച് അഭിനയിച്ചത്. ഞങ്ങളുടെ തന്നെ ഒരു സിനിമയുണ്ടായിരുന്നു. നീലക്കുറിഞ്ഞി പൂത്തപ്പോള്‍, അതുകൊണ്ടാണ് എന്നെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ ഇടാതിരുന്നത്. ഒരേ പോലെയിരിക്കുമെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് അതില്‍ നിന്നും മാറിയത്.

അതേ സമയം മകൻ സിദ്ധാർത്ഥിന്റെ കുറിച്ചും താരം പറയുന്നുണ്ട്. എന്റെ ജീവിതം തകര്‍ക്ക സാധനമാണ് മദ്യം. ഇടയ്ക്ക് അവന്‍ ചെറുതായി വഴിതെറ്റിയിരുന്നു. ഈശ്വരന്‍ ഒരുകൊട്ട് കൊടുത്തു. അപകടം നടന്ന ദിവസം കഴിച്ചിട്ടുണ്ടായിരുന്നില്ല. പിറ്റേദിവസം അമ്മയുടെ ശ്രാദ്ധമായിരുന്നു. അതിനെക്കുറിച്ച് പറഞ്ഞിരുന്നു. അതിനായാണ് അവന്‍ വന്നത്. സുഖത്തേക്കാള്‍ കൂടുതല്‍ വേദനകളാണ് ഞാന്‍ അനുഭവിച്ചത്. 48 മണിക്കൂര്‍ കഴിഞ്ഞ് പറയാമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എങ്ങനെയാണ് സമയം പോയതെന്നറിയില്ല. ആരൊക്കെ വന്നുവെന്നോ പോയെന്നോ അറിയില്ല, ഒന്നും ഓര്‍മ്മയില്ല. ഇപ്പോഴും സ്വപ്‌നം പോലെയാണ്. ഡോക്ടര്‍ വന്ന് വിളിക്കുന്നുവെന്ന് ആരോ പറഞ്ഞത് ഓര്‍മ്മയുണ്ട്. അതിനിടയില്‍ അവന്‍ സോറി അമ്മ എന്ന് പറഞ്ഞിരുന്നു. ഡോക്ടര്‍ പറഞ്ഞു ഇനി ഞാന്‍ രക്ഷപ്പെട്ടുവെന്നും വികാരഭരിതയായി കെപിഎസി ലളിത പറഞ്ഞു.

kpac lalitha talks about adoor bhasi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES