Latest News

സഖാക്കളെ...കണ്ണില്‍ പന്തം കൊളുത്തെടാ... ; ഡിയര്‍ കോമ്രേഡിലെ ആവേശം നിറക്കുന്ന കോമ്രേഡ് ആന്തം ആലപിച്ച് ദുല്‍ഖര്‍; വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ കാണാം

Malayalilife
സഖാക്കളെ...കണ്ണില്‍ പന്തം കൊളുത്തെടാ... ; ഡിയര്‍ കോമ്രേഡിലെ ആവേശം നിറക്കുന്ന കോമ്രേഡ് ആന്തം ആലപിച്ച് ദുല്‍ഖര്‍; വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ കാണാം

വിജയ് ദേവരകൊണ്ടയുടെ ഡിയര്‍ കോമ്രേഡിന്റെ ടൈറ്റില്‍ ഗാനം ആലപിക്കാന്‍ ദുല്‍ഖര്‍ സല്‍മാനും, വിജയ് സേതുപതിയും ഒന്നിക്കുന്നു. കോമ്രേഡ് ആന്തം എന്നു പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മൂന്നു നടന്മാര്‍ മൂന്നു ഭാഷകളില്‍ പാടുന്നതായിരിക്കും ഗാനം.

'സഖാവേ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തമിഴില്‍ നിന്നും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് കോമ്രേഡ് ഗാനമാലപിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയ സമയം ദുല്‍ഖറും താനും ചേര്‍ന്ന് ഒരു വലിയ സര്‍പ്രൈസ് ഒരുക്കുന്നുണ്ട് എന്ന് വിജയ് ദേവരകൊണ്ട സൂചന നല്‍കിയിരുന്നു. അതാണ് ഗാനത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ഡിയര്‍ കോമ്രേഡിന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്ത് വിട്ടത്.

ജസ്റ്റിന്‍ പ്രഭാകറിന്റെ സംഗീതത്തിലാണ് മൂവരും ചേര്‍ന്നു പാടുന്നത്. ഭാരത് കമ്മയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മൈത്രി ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മാണം. നാലു ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. രഷ്മിക മന്ദാന നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളി താരങ്ങളുടെ സാന്നിധ്യവുമുണ്ട്. ജൂലൈ 26നാണ് ചിത്രം റിലീസ് ചെയ്യുക

dear comrade comrade anthem

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക