ഹരീഷ് കണാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. പുതുമുഖ നടന്‍ അഖില്‍ നായകനാവുന്ന ചിത്രത്തില്‍ ശിവകാമി, സോനു എന്നിവരാണ് നായികമാര്‍. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഹരീഷ് കണാരനും സുരാജ് വെഞ്ഞാറമൂടിനും പുറമേ പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിനായ് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്എല്‍ പുരം ജയസൂര്യയാണ്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അനില്‍ നാരായണനും. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമാണ്. എം ജയചന്ദ്രനാണ് സന്തോഷ് വര്‍മ്മ ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. ഈസ്റ്റ് കോസ്റ്റ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. ഇതിന് മുന്‍പ് പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.