മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ താരങ്ങളില്‍ ഒരാളാണ് പേളി മാണി. ബിഗ്‌ബോസ് ഷോയിലെത്തി നടന്‍ ശ്രീനിഷിനെ വിവാഹം ചെയ്ത ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് പേളിയിപ്പോള്‍. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയും താരം പങ്കുവച്ചിരുന്നു. ചുരുക്കം ചില സിനിമകളിലും വേഷമിട്ടിട്ടുള്ള പേളിയേ തേടി വിവാഹത്തിന് പിന്നാലെ മറ്റൊരു സൗഭാഗ്യം കൂടിയെത്തിയിരുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ബര്‍ഫി, ലൈഫ് ഇന്‍ എ മെട്രോ, എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനുരാഗ് ബസുവിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനുളള ക്ഷണമായിരുന്നു ഇത്. ലൂഡോ എന്ന ഈ ചിത്രത്തിന്റെ ട്രൈയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നാലു വ്യത്യസ്ത കഥകള്‍ ഒരേ സമയം പറഞ്ഞുപോകുന്ന സിനിമയാണ് ലൂഡോ. ഒരു മലയാളി നഴ്‌സിനെയാണ് പേളി സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ലൂഡോയുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കയാണ് പേളി. സോഷ്യല്‍ മീഡിയയിലൂടെയാണ് പേളിയാണ് മനസ് തുറന്നത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അരങ്ങേറ്റമെന്ന് പേളി പറയുന്നു.
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ലുഡോയിലേക്കുള്ള യാത്ര. ഇതുപോലൊ വലിയൊരു പ്രൊജക്ടിന്റെ ഭാഗമാകാന്‍ സാധിച്ചത് ഒരേസമയം ആവേശകരവും പഠിക്കാനുള്ള അവസരവുമായിരുന്നു. പുതിയ ഭാഷ, പുതിയ ഇന്‍ഡസ്ട്രി, പുതിയ സംസ്‌കാരം. പക്ഷെ എനിക്ക് വീടുപോലെ തോന്നിപ്പിച്ചു അവര്‍ പേളി പറയുന്നു.
ഇപ്പോള്‍ ക്രൂവിന്റെ പകുതിപ്പേരും മലയാളം സംസാരിക്കുന്നുണ്ടെന്നും പേളി പറയുന്നു. അനുരാഗ് ബസുവിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് മിക്കവരും സ്വപ്നം കാണുന്നതാണ്. തന്റെ ഭാഗ്യമാണെന്നും പേളി പറയുന്നു. അദ്ദേഹം ഒരു ജീനിയസും അതേസമയം തമാശക്കാരനുമാണെന്നും പേളി പറയുന്നു.
ഓരോ ദിവസവും അഭിനയത്തെ കറിച്ച് പുതിയ കാര്യങ്ങള്‍ പഠിച്ചു. സിനിമയില്‍ തന്റേതായി എന്തെങ്കിലും നല്ലതുണ്ടെങ്കില്‍ അത് ദാദ കാരണമാണെന്നും പേളി പറഞ്ഞു. പേളി, ഫീല്‍ ഇറ്റ് ഫസ്റ്റ് എന്നായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. തന്റെ പാട്ണര്‍ ഇം ക്രൈമായ രോഹിത്തിനേയും പേളി പ്രശംസിച്ചു.
190 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന സിനിമയിലൊരു മലയാളിയെ അവതരിപ്പിക്കാന്‍ സാധിച്ചത് വലിയ കാര്യമാണെന്നും പേളി പറഞ്ഞു. തനിക്ക് പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി പറയുന്നുവെന്നും പേളി കുറിച്ചു.
ചിത്രത്തില്‍ പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2017 ല്‍ പുറത്തിറങ്ങിയ ജഗ്ഗാ ജാസൂസിന് ശേഷം അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രമാണ് ലുഡോ.
നാല് കഥകളില്‍ ഒന്നിലാണ് പേളി സുപ്രധാന വേഷത്തിലെത്തുന്നത്. അഭിഷേക് ബച്ചനും പങ്കജ് തൃപാഠിയുമാണ് ഒരു കഥയില്‍. സാനിയയും ആദിത്യയും ഒരു കഥയില്‍ ഒരുമിക്കുമ്പോള്‍ മറ്റൊന്നില്‍ രാജ്കുമാര്‍ റാവുവും സന ഫാത്തിമ ഷെയ്ഖും ഒരുമിക്കുന്നു. അനുരാഗ് ബസു, ഭുഷന്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, താനി സൊമാരിത ബസു, കിഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 19ന് ചിത്രം റിലീസ് ചെയ്യും. തീയേറ്ററില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്ക്ഡൗണിനെ തുടര്‍ന്ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ട്രെയിലര്‍. ഒരേസമയം നടക്കുന്ന നാല് കഥകളാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.