കുട്ടിക്കാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പിയിൽ തൂങ്ങി നിന്ന് സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട്; നൈല ഉഷ

Malayalilife
കുട്ടിക്കാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പിയിൽ തൂങ്ങി നിന്ന് സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട്; നൈല ഉഷ

ലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നൈല ഉഷ. അവതാരക, ആര്‍ജെ എന്നീ നിലകളിലും താരം പ്രശസ്തയാണ്. നൈല തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ തരാം മുൻപ് നടത്തിയിരുന്ന ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങൾ വീണ്ടും ഏറ്റെടുക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണം അനുഭവിച്ചിട്ടുള്ളതായി താരം തന്നെ തുറന്ന് പറയുന്നു.

'' റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടിട്ടില്ലെന്ന് നടിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്ബിയില്‍ തൂങ്ങി നിന്ന് സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട്. എതൊരു തൊഴില്‍മേഖലയിലും സ്ത്രീകള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. കേരളത്തില്‍ മാത്രല്ല ലോകത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്

എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആഗ്രഹമുണ്ട്. ശക്തമായ നിയമങ്ങളിലൂടെ മാത്രമേ ഇതിനെ തടയിടാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ലക്ഷ കണക്കിന് മലയാളികള്‍ താമസിക്കുന്ന ദുബായില്‍ ഇത്തതത്തിലൊരു പ്രശ്‌നവും ഇല്ല. എതു പാതിരാത്രിക്കു പോലും സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങാം. ഒരു ആക്രമണവും ഉണ്ടാകാറില്ല. അവിടുത്തെ നിയമങ്ങള്‍ കര്‍ശനവും ശക്തവുമാണെന്നതാണ് അതിന്റെ പ്രത്യേകത'' - നൈല പറയുന്നു.

Nyala usha usha reveals an inccident while travelling

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES