Latest News

കർഷകന്റെ വേഷത്തിൽ ആക്ഷൻ ത്രില്ലറുമായി കാർത്തി; കൊമ്പന് ശേഷം ഗ്രാമീണ പശ്ചാത്തിലത്തിലൊരുങ്ങുന്ന കാടൈക്കുട്ടി സിങ്കത്തിന്റെ ട്രെയിലർ കാണാം

സ്വന്തം ലേഖകൻ
കർഷകന്റെ വേഷത്തിൽ ആക്ഷൻ ത്രില്ലറുമായി കാർത്തി; കൊമ്പന് ശേഷം ഗ്രാമീണ പശ്ചാത്തിലത്തിലൊരുങ്ങുന്ന കാടൈക്കുട്ടി സിങ്കത്തിന്റെ ട്രെയിലർ കാണാം

കൊമ്പൻ' എന്ന വൻ വിജയ ചിത്രത്തിനു ശേഷം കാർത്തി ഗ്രാമീണ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ ചിത്രം കടൈക്കുട്ടി സിങ്കം ട്രെയിലറെത്തി.ചേട്ടൻ സൂര്യയാണ് ട്രൈലർ പുറത്ത് വിട്ടത്. രണ്ട് മിനിട്ട് 12 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ട്രെയിലർ.

2ഡി എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽസൂര്യ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായിഷ, പ്രിയ ഭവാനി, അർഥന, സത്യരാജ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രണയത്തിനും, ആക്ഷനും തുല്യ പ്രാധാന്യം നൽകുന്നതാണ് ചിത്രം. തെങ്കാശിയിലും സമീപ പ്രദേശങ്ങളുമായിരുന്നു പ്രധാന ലൊക്കേഷനുകൾ.

ആക്ഷനും ഹാസ്യത്തിനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം തെലുങ്കിൽ ചിന്ന ബാബു എന്ന പേരിലാണ് എത്തുക . ജൂലായ് 13നാണ് ചിത്രത്തിന്റെ റിലീസ്.

Karthy's new movie kadaikutty singam trailer released

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക