ദിലീപ്, ഹരിശ്രീ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നിത്യ ദാസ്. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി മലയാള സിനിമയിൽ നിന്നും എത്തിയിരുന്നത്. ചെറിയ സമയത്തിനുളളിൽ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിലും താരം സജീവമായിരുന്നു.
നിത്യ വിവാഹിതയാകുന്നത് സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു . ഇതോടെ സിനിമയോട് വിട പറയുകയായിരുന്നു. സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും സീരിയലിൽ നടി തന്റെ ശ്രദ്ധ ഉന്നിയിരുന്നു. നടി തമിഴ് പരമ്പരകളിലായിരുന്നു സജീവം. മലയാളത്തിലും ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുണ്ട്. എന്നാൽ ഇപ്പോൾ കുടുംബസമേതം പഞ്ചാബിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നിത്യ.
പഞ്ചാബിലെ കടുകു പാടങ്ങൾക്കു നടുവിലൂടെ സൈക്കിൾ ഓടിച്ചും നടന്നുമെല്ലാം യാത്ര ആസ്വദിക്കുന്ന നിത്യയെ ആണ് വീഡിയോയിൽ കാണാനാവുക. തരാം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മകൾ നൈനികയ്ക്ക് ഒപ്പമുള്ള വിശേഷങ്ങളും ഡാൻസ് വിഡിയോയുമായിട്ടുമെല്ലാം താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.