ലോക്ഡൗണ്‍ കാലം ആയതിനാൽ എവിടേയും പോകാന്‍ സാധിച്ചിട്ടില്ല; പുള്ളിക്കാരിക്ക് അങ്ങനെ വലിയ സ്വപ്നങ്ങൾ ഒന്നുമില്ല; ഇത് കേട്ടാൽ എല്ലാവരും കരുതും എനിക്ക് വട്ടാണെന്ന്; സ്വപ്നയാത്രയെ കുറിച്ച് പറഞ്ഞ് നടൻ മണികണ്ഠന്‍ ആചാരി

Malayalilife
ലോക്ഡൗണ്‍ കാലം ആയതിനാൽ എവിടേയും പോകാന്‍ സാധിച്ചിട്ടില്ല; പുള്ളിക്കാരിക്ക് അങ്ങനെ വലിയ സ്വപ്നങ്ങൾ ഒന്നുമില്ല; ഇത് കേട്ടാൽ എല്ലാവരും കരുതും എനിക്ക് വട്ടാണെന്ന്; സ്വപ്നയാത്രയെ കുറിച്ച് പറഞ്ഞ്  നടൻ മണികണ്ഠന്‍ ആചാരി

കമ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടനാണ് മണികണ്ഠന്‍ ആചാരി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ ചിത്രങ്ങളില്‍ താരം തിളങ്ങി. പേട്ടയിലൂടെ തമിഴിലും മണികണ്ഠനെത്തി. അടുത്തിടെയായിരുന്നു താരം വിവാഹിതനായത്.  കൊറോണ വൈറസ് ബാധയെ തുടർന്ന്  മാസങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞ് ഉറപ്പിച്ച വിവാഹം വളരെ ലളിതമായിട്ടായിരുന്നു നടത്തിയിരുന്നത്.വിവാഹിതരായ ദമ്പതികൾ  ഹണിമൂൺ യാത്രയെ കുറിച്ചാണ് ചിന്തിക്കാറുള്ളത്. എന്നാൽ ഇപ്പോൾ  പറ്റിയ സാഹചര്യവും അല്ല.  എങ്കിലും എല്ലാവരേയും പോലെ തനിക്കും ചില യാത്രസ്വപ്‌നങ്ങള്‍ ഒക്കെയുണ്ടെന്നാണ് താരം പറയുന്നു.

ലോക്ഡൗണ്‍ കാലം ആയതിനാൽ എവിടേയും പോകാന്‍ സാധിച്ചിട്ടില്ല. അഞ്ജലിയുടെ വീട്ടില്‍ മാത്രമാണ് ഇതുവരെ പോയത്. ഭാര്യയുടെ ആഗ്രഹങ്ങൾ ഇനി മുതൽ നമ്മളുടേയും ആഗ്രഹമാണല്ലോ.അങ്ങനെ നോക്കുമ്പോള്‍ ഭാര്യയുടെ ആഗ്രഹത്തിന് മുന്‍ഗണന കൊടുക്കണം.ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ആദ്യം കണ്ണൂര്‍ പോകണമെന്നാണ് അവളുടെ ആഗ്രഹം. ഒരു ഇടതുപക്ഷ സഹയാത്രികയാണ് എന്റെ ഭാര്യ. അവരുടെ സ്വപ്‌നനാടാണല്ലോ കണ്ണൂര്‍.അതുകൊണ്ട് ഈ കൊറോണക്കാലം കഴിഞ്ഞ് യാത്ര ചെയ്യാനായാല്‍ ഞങ്ങള്‍ ആദ്യം പോവുക കണ്ണൂരിലേക്ക് ആയിരിക്കും.

പുള്ളിക്കാരിക്ക് അങ്ങനെ വലിയ സ്വപ്നങ്ങൾ ഒന്നുമില്ല. അമേരിക്ക, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നും ലിസ്റ്റിലില്ല. അത്തരം കോസ്റ്റ്‌ലിയായ സ്വപ്‌നങ്ങള്‍ ഇല്ലാത്ത ആളാണ് എന്റെ ഭാര്യ.ഹോംലിയായ ഒരു ഭാര്യയാണ് അഞ്ജലി. ആലപ്പുഴയും വയനാടുമൊക്കെയാണ് ഇഷ്ടയിടങ്ങൾ. കേരളത്തിനകത്ത് തന്നെ കൂടുതല്‍ യാത്ര നടത്താനാണ് എനിക്കും ഇഷ്ടം.

 അതേ സമയം മണികണ്ഠൻ തന്റെ സ്വപ്നയാത്രയെ കുറിച്ചും വെളിപ്പെടുത്തിയിട്ടുണ്ട്. ആ യാത്ര എന്റെ വലിയൊരു സ്വപ്‌നമാണ്. പക്ഷേ ഇപ്പോഴൊന്നും സാധ്യമാക്കാനാകില്ല. മക്കളൊക്കെ വലുതായി അമ്മയെ ഏൽപ്പിച്ചിട്ട് ഒരു പോക്ക് അങ്ങ് പോണം. പല നാടുകളിലൂടെ. ഒരു അഡ്രസുമില്ലാതെ ആ പോക്കില്‍ മരിക്കണം. അതാണ് സ്വപ്നം.ജീവിച്ചിരിക്കുമ്പോൾ അത്യാവശ്യം നല്ലരീതിയിൽ തന്നെ ജീവിക്കണം.. പക്ഷേ എന്റെ അവസാനം ഇപ്പോള്‍ പറഞ്ഞതുപോലെ മേല്‍വിലാസമില്ലാതെയായിരിക്കണം. ഇത് കേട്ടിട്ട് എല്ലാവരും കരുതും എനിക്ക് വട്ടാണെന്ന്. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകുമല്ലോ അവരവരുടേതായ ചില കുഞ്ഞു വട്ടുകൾ. ഇതിനേയും അതുപോലെ കണ്ടാൽ മതി- മണികണ്ഠൻ പറയുന്നു.

ഓരോ യാത്രകളും പുതിയ അനുഭവങ്ങളായിരിക്കുമല്ലോ നൽകുന്നത്.എനിക്കും അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ യാത്രകള്‍ സമ്മാനിച്ചിട്ടുണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിരിക്കുന്നത് തൃപ്പൂണിത്തുറയില്‍ നിന്നും ചെന്നൈയ്ക്കാണ്. തീവണ്ടിയിൽ പലരീതിയിൽ യാത്ര ചെയ്തിട്ടുണ്ട്. ടിക്കറ്റില്ലാതെ, കയ്യില്‍ അഞ്ചുപൈസയില്ലാതെ, സീറ്റിനടിയിലൊക്കെ കിടന്നാണ് ആദ്യകാലത്തൊക്കെ യാത്ര ചെയ്തിരുന്നത്. എനിക്കിഷ്ടവും നമ്മുടെ നാട്ടിലൂടെ യാത്ര ചെയ്യാനാണ്. വയനാടും അട്ടപ്പാടിയുമെല്ലാം കണ്ടാലും മതിവരാത്തയിടങ്ങള്‍ തന്നെ. ഒരു സ്ഥലത്ത് പോയാല്‍ അവിടെ ഒരാഴ്ച്ച താമസിച്ച് മുഴുവന്‍ സ്ഥലവും കണ്ടറിഞ്ഞശേഷമേ ഞാന്‍ മടങ്ങു. കാര്‍ബണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കാട്ടിലൊക്കെ താമസിക്കാന്‍ സാധിച്ചു. അട്ടപ്പാടിയും പരിസരപ്രദേശങ്ങളുമെല്ലാം അന്ന് കണ്ടു. 
 

Actor Manikandan talk about her dream journey

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES