മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. മലയാളത്തിലെ മുന്‍നിര നായകനായ താരത്തിനൊപ്പം എപ്പോഴും പിന്തുണയുമായി ഭാര്യ സുപ്രിയയുമുണ്ട്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മാധ്യമപ്രവര്‍ത്തകയായി ജോലിനോക്കിയിരുന്ന സുപ്രിയ പൃഥ്വിയുടെ അടുത്ത സുഹൃത്തുകൂടിയായിരുന്നു. തങ്ങളെ ചേര്‍ത്തുനിര്‍ത്തിയത് യാത്ര, പുസ്തകം, സിനിമയൊക്കെയായിരുന്നു എന്നും അതോടൊപ്പം സുപ്രിയയാണ് തന്റെ എല്ലാ സ്വഭാവങ്ങളും ഭാവങ്ങളുമൊക്കെ കണ്ടതും മനസ്സിലാക്കിയതും എന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു. ഇരുവരും വിവാഹിതരായിട്ട് ഇന്ന് 9 വര്‍ഷമായിരിക്കുകയാണ്. ഇരുവരുവർക്കും ആശംസകളുമായി നിരവധി താരങ്ങളും എത്തിയിരുന്നു.
വിവാഹവാർഷിക ദിനത്തിൽ പൃഥ്വിരാജിന്റേയും സുപ്രിയയുടേയും പോസ്റ്റും സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്‌തു. ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി മൂന്ന് ആഴ്ചയിലേറെയായി ജോര്‍ദാനില്‍ പെട്ടിരിക്കുകയാണ്. എന്നാൽ സുപ്രിയ പ്രിയതമന്‍ അരികിലില്ലാത്ത ആദ്യത്തെ വിവാഹ വാര്‍ഷികമാണ് ഇതെന്ന് കുറിക്കുകയും ചെയ്തിരിക്കുകയാണ്. വിവാഹ ഫോട്ടോയും പങ്കുവെച്ചായിരുന്നു സുപ്രിയ കുറിപ്പ് പങ്കുവച്ചിരുന്നത്. അതോടൊപ്പം പൃഥി തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും വിഷുവിനും പൃഥ്വി ഒപ്പമില്ലായിരുന്നു. തിരിച്ചെത്തിയതിന് ശേഷം നമുക്ക് ഒരുമിച്ച് ആഘോഷിക്കാമെന്നായിരുന്നു എന്നും സുപ്രിയ വ്യക്തമാക്കിയിരുന്നു.
അതേ സമയം പൃഥ്വിരാജ് എത്തിയത് 9 വര്‍ഷം, എന്നെന്നും ഒരുമിച്ച് എന്ന് പറഞ്ഞായിരുന്നു. അതോടൊപ്പം സുപ്രിയയ്‌ക്കൊപ്പമുള്ള സ്റ്റൈലിഷ് ചിത്രവും പൃഥ്വി പങ്കുവച്ചിരുന്നു. താരങ്ങൾ ഉൾപ്പെടെ ഉള്ള നിരവധി ആരാധകരാണ് ഇരുവരുടെയും പോസ്റ്റ് ഏറ്റെടുത്തത്. നടി പൂര്‍ണിമ ഇരുവരുടെയും പോസ്റ്റിന് കമന്റ് നൽകി എത്തിയത് മെനി മോര്‍ റ്റു ഗോ എന്ന് പറഞ്ഞായിരുന്നു. ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും ഇരുവരുടെയും പോസ്റ്റിന് കമന്റുകളുമായി എത്തിയിരുന്നു.
സിനിമ മേഖലയിലേക്ക് പൃഥ്വിരാജ് എത്തി ഏറെ കാലങ്ങൾ കഴിയുന്നതിന് മുന്നേ തന്നെ ഗോസിപ്പ് കോളങ്ങളില്‍ താരം നിറഞ്ഞിരുന്നു. അന്നത്തെ കഥകൾ എല്ലാം തന്നെ ഒപ്പമുള്ള നായികമാരെ ചേര്‍ത്തായിരുന്നു. എന്നാൽ താരം മനസ്സിന് ഇണങ്ങിയ പെണ്‍കുട്ടിയെ കണ്ടുപിടിച്ചാല്‍ താന്‍ വെളിപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്‌തു. അതേ സമയം മകന്‍റെ വിവാഹത്തെക്കുറിച്ച് യാതൊരുവിധ ആശങ്കകളും അമ്മ മല്ലികയ്ക്ക് ഇല്ലായിരുന്നു. മല്ലിക വിശ്വസിച്ചിരുന്നത്
ഇഷ്ടപ്പെട്ടയാളെ കണ്ടെത്തിയാല്‍ മകന്‍ തന്നെ അറിയിക്കുമെന്നായിരുന്നു. എന്നാൽ ആ വിശ്വാസം ശരിയായ വരുകയും ചെയ്‌തു. പിന്നാലെ പൃഥ്വി പറഞ്ഞതോടെ സുപ്രിയയുമായുള്ള വിവാഹം നടക്കുകയായിരുന്നു.