Latest News

എനിക്കും ആര്യയ്ക്കും മോശം പാസ്റ്റ് ആണ് ഉള്ളത്. രണ്ട് പേരും പരസ്പരം നന്നായി അറിയാവുന്ന ആള്‍ക്കാര്‍;തീരുമാനം എല്ലാവരും സ്വീകരിച്ചുവെന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷം; ആര്യയുമായുള്ള വിവാഹത്തെക്കുറിച്ച് സിബിന്‍ പറയുന്നത്

Malayalilife
 എനിക്കും ആര്യയ്ക്കും മോശം പാസ്റ്റ് ആണ് ഉള്ളത്. രണ്ട് പേരും പരസ്പരം നന്നായി അറിയാവുന്ന ആള്‍ക്കാര്‍;തീരുമാനം എല്ലാവരും സ്വീകരിച്ചുവെന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷം; ആര്യയുമായുള്ള വിവാഹത്തെക്കുറിച്ച് സിബിന്‍ പറയുന്നത്

നടിയും അവതാരകയുമായ ആര്യയും മുന്‍ ബിഗ്‌ബോസ് താരവും ആര്‍ജെയുമായ സിബിനും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത കഴിഞ്ഞയാഴ്ചയാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.  പിന്നാലെ വിവാഹ നിശ്ചയത്തിന്റെ കൂടുതല്‍ ഫോട്ടോകളും ഇവര്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആര്യയെക്കുറിച്ച് സിബിന്‍ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. 

വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് നന്നായി ആലോചിച്ചെടുത്ത തീരുമാനമാണെന്നും തങ്ങള്‍ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും പരസ്പരം നന്നായി അറിയാവുന്ന ആളുകളാണ് തങ്ങളെന്നും സിബിന്‍ പറഞ്ഞു.

ഞങ്ങളുടെ തീരുമാനം എല്ലാവരും സ്വീകരിച്ചുവെന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. എനിക്ക് വളരെ മോശം പാസ്റ്റാണ് ഉള്ളത്. ആര്യയ്ക്കും അതുപോലെ തന്നെയാണ്. രണ്ടുപേരും പരസ്പരം നന്നായി അറിയാവുന്ന ആള്‍ക്കാരാണ്. അതുകൊണ്ടാണ് വിവാഹിതരാകാമെന്ന് തീരുമാനിച്ചത്. ഇപ്പോള്‍ എവിടെ പോയാലും ആളുകള്‍ ആര്യയെ കുറിച്ചാണ് ചോദിക്കുന്നതെന്നും'' സിബിന്‍ പറഞ്ഞു.

ഞങ്ങളുടെ എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ക്കു താഴെ നല്ല കമന്റുകള്‍ കാണുന്നതില്‍ ഒരുപാട് സന്തോഷം. ഞങ്ങള്‍ രണ്ടുപേരും ആലോചിച്ച് എടുത്ത തീരുമാനമാണത്. അത് എല്ലാവരും സ്വീകരിച്ചു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം. വ്യക്തി ജീവിതത്തില്‍ എനിക്ക് വളരെ മോശം ഭൂതകാലമുണ്ട്. ആര്യയ്ക്കും അതുപോലെ തന്നെയാണ്. മാത്രമല്ല രണ്ടുപേരും പരസ്പരം നന്നായി അറിയാവുന്ന ആളുകളുമാണ്. അതുകൊണ്ടാണ് വിവാഹം കഴിക്കാം എന്നു തീരുമാനിച്ചത്'', സിബിന്‍ അഭിമുഖത്തില്‍ പറഞ്ഞു. വിവാഹത്തെക്കുറിച്ചും ആര്യയെക്കുറിച്ചുമുള്ള കൂടുതല്‍ കാര്യങ്ങള്‍ തങ്ങള്‍ രണ്ടുപേരും ഒരുമിച്ചുള്ള ഒരവസരത്തില്‍ പറയാമെന്നും സിബിന്‍ കൂട്ടിച്ചേര്‍ത്തു.  

താനൊരു ലോ പ്രൊഫൈല്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും സിബിന്‍ പറഞ്ഞു. ''എനിക്ക് എല്ലായിടത്തും പോകുമ്പോള്‍ ഞാനായി തന്നെ ഇരിക്കാനാണ് ഇഷ്ടം. എന്‍ഗേജ്‌മെന്റിനുശേഷം പുറത്തിറങ്ങുമ്പോഴെല്ലാം ആര്യയെ കുറിച്ചാണ് ചോദ്യങ്ങളെല്ലാം. അടുത്ത് പരിചയമുള്ള ആളുകളെപ്പോലെയാണ് നമ്മളെ എവിടെ വെച്ച് കണ്ടാലും പലരും ട്രീറ്റ് ചെയ്യുന്നത്'', സിബിന്‍ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ ട്വിന്‍ ആണ് സിബിന്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നായിരുന്നു സിബിനെക്കുറിച്ചുള്ള ചോദ്യത്തോട് ആര്യ നേരത്തേ പ്രതികരിച്ചത്. തന്റെ കമ്പനിയായ കാഞ്ചീവരത്തിന്റെ സിഎഫ്ഒ ആണ് സിബിന്‍ എന്നും മാനേജ്‌മെന്റും അക്കൗണ്ട്‌സുമൊക്കെ സിബിന്റെ കയ്യിലാണെന്നും ആര്യ പറഞ്ഞിരുന്നു.


 

sibin open up about marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES