നിറവയറില്‍ പച്ചയുടത്ത് വളകാപ്പിനായി അണിഞ്ഞൊരുങ്ങി ദിയ; ദാവണിയില്‍ സുന്ദരിമാരായി സഹോദരിമാരും; താരപുത്രിയുടെ മറ്റൊരു ആഘോഷം വൈറലാകുമ്പോള്‍

Malayalilife
നിറവയറില്‍ പച്ചയുടത്ത് വളകാപ്പിനായി അണിഞ്ഞൊരുങ്ങി ദിയ; ദാവണിയില്‍ സുന്ദരിമാരായി സഹോദരിമാരും; താരപുത്രിയുടെ മറ്റൊരു ആഘോഷം വൈറലാകുമ്പോള്‍

കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. കല്യാണം തീരുമാനിച്ചത് മുതല്‍ എല്ലാ വിശേഷങ്ങളും വ്ളോഗിലൂടെ പങ്കുവെക്കുന്ന ദിയ ഇപ്പോള്‍ വളകാപ്പിന്‍രെ വിശേഷങ്ങളും പങ്ക് വച്ചിരിക്കുകയാണ്.

ദിയയുടെ വളക്കാപ്പ് ചടങ്ങില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വളരെ ഗ്രാന്‍ഡായിട്ടാണ് ദിയയും അശ്വിനും വളക്കാപ്പ് സംഘടിപ്പിച്ചത്.

'ദി ഗ്രാന്‍ഡ് വളകാപ്പ്' എന്ന അടിക്കുറിപ്പോടെയാണ് ദിയ വിഡിയോ പങ്കുവച്ചത്. പച്ചയും ചുവപ്പും നിറത്തിലുള്ള കാഞ്ചീവരം പട്ടണിഞ്ഞാണ് ചടങ്ങിന് ദിയ എത്തിയത്. ദിയയ്ക്കും ഭര്‍ത്താവ് അശ്വിനും ആശംസകളറിയിച്ച് നിരവധി പേരെത്തി. 

ഓസിയുടെ വളകാപ്പ് എന്ന കുറിപ്പോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചത്. അഹാന പങ്കുവച്ച ചിത്രങ്ങളില്‍ ഇരുവരുടെയും കുട്ടിക്കാലത്തെ രസകരമായ ഒരു ചിത്രവും  ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. 

 പ്രണയവിവാഹമായിരുന്നു ദിയയുടേത്.  ഇരുവരം നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് അശ്വിന്‍ ഗണേഷ്. പ്രിയപ്പെട്ടവര്‍ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Krishna (@_diyakrishna_)

Read more topics: # ദിയ കൃഷ്ണ
diya krishna valakappu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES