മലയാളത്തിന്റെ ക്ലാസിക് ചിത്രം ഒരു വടക്കന്‍ വീരഗാഥയുടെ റീറിലിസിനോട് അനുബന്ധിച്ച് പുതിയ ടീസര്‍ പുറത്തുവിട്ടു. 1989 ല്‍ റിലീസ് ചെയ്ത ചിത്രം 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റീറിലീസ് ചെയ്യുന്നത്.മമ്മൂട്ടി, എംടി, ഹരിഹരന്‍ കൂട്ടുകെട്ടില്‍ എത്തിയ ചിത്രം 4 കെ ദൃശ്യ മികവോടെയാണ് റിലീസ് ചെയ്യുന്നത്.മാറ്റിനി നൗ ആണ് ഡോള്‍ബി അറ്റ്മോസ് ഫോര്‍ കെ വേര്‍ഷനില്‍ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചിത്രം 4 കെയിലേക്ക് നാറ്റിയത്.
എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം 4കെ ദൃശ്യ, ശബ്ദ മിഴിവോടെയാണ് ഒരു വടക്കന്‍ വീരഗാഥ റീറിലീസിന് ഒരുങ്ങുന്നത്.
1989ല്‍ പുറത്തിറങ്ങിയ ചിത്രം 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ചിത്രത്തിന്റെ 4കെ റീമാസ്റ്റര്‍ പതിപ്പിന്റെ ടീസര്‍ പുറത്തിറക്കി. വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ ചന്തു ചേകവരെന്ന ഐതിഹാസിക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
വടക്കന്‍ പാട്ടുകളിലെ ക്രൂരനും ചതിയനുമായ ചന്തുവിന് വേറൊരു മുഖം നല്‍കിയ സിനിമ ആയിരുന്നു ഇതു. സുരേഷ് ഗോപി, ബാലന്‍ കെ.നായര്‍, ക്യാപ്റ്റന്‍ രാജു, മാധവി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മമ്മൂട്ടിക്ക് ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം, മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും മികച്ച പ്രൊഡക്ഷന്‍, കോസ്റ്റ്യൂം ഡിസൈനുള്ള ദേശീയ പുരസ്‌കാരവും നേടി. ഏഴു സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. മലയാളം സിനിമയിക്കും വ്യക്തപരമായി തനിക്കും ഒരുപാടു നേട്ടങ്ങളുണ്ടാക്കിയ സിനിമയാണ് ഒരു വടക്കന്‍ വീരഗാഥയെന്ന് ആശംസ വീഡിയോയില്‍ നടന്‍ മമ്മൂട്ടി പറഞ്ഞു.