വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിച്ച് എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, കണ്ണൂര്‍, ചെന്നൈ എന്നിവിടങ്ങളിലായി പൂര്‍ത്തിയായിരിക്കുന്നു.മലബാറിലെ ഒരിടത്തരം കുടുംബത്തിലെ അംഗവും ചെന്നൈ നഗരത്തിലെ ഉദ്യോഗസ്ഥനുമായ ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്.കുടുംബങളില്‍ നിലനിന്നുപോരുന്ന വിശ്വാസങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ ചിരിയും ചിന്തയും നല്‍കുന്ന ഒരു ദൃശ്യവിരുന്നായിരിക്കും.
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ നായിക നിഖിലാ വിമലാണ്.
പി.പി.കുഞ്ഞിക്കണ്ണന്‍, നിര്‍മ്മല്‍ പാലാഴി, രഞ്ജിത്ത് കങ്കോല്‍, മൃദുല്‍ നായര്‍, ഗായിക സയനോരാ ഫിലിപ്പ്, കയാ ദുലോഹര്‍, ഇന്ദുതമ്പി ,രജിതാ മധു, ചിപ്പി ദേവസ്സി, അമല്‍ താഹ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
രാകേഷ് മണ്ടോടിയുടേതാണു തിരക്കഥ
സംഗീതം ഗുണ ബാലസുബ്രഹ്മണ്യം ,
ഛായാഗ്രഹണം - വിശ്വജിത്ത് ഒടുക്കത്തില്‍.
എഡിറ്റിംഗ് - രഞ്ജന്‍ ഏബ്രഹാം.
കലാസംവിധാനം - ജോസഫ് നെല്ലിക്കല്‍ .
മേക്കപ്പ് - ഷാജിപുല്‍പ്പള്ളി,
കോസ്റ്റ്വും - ഡിസൈന്‍.റാഫി കണ്ണാടിപ്പറമ്പ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അനില്‍ ഏബ്രഹാം
ക്രിയേറ്റീവ് ഡയറക്ടര്‍ - മനു സെബാസ്റ്റ്യന്‍,
കാസ്റ്റിംഗ് - ഡയറക്ടര്‍ - പ്രശാന്ത് പാട്യം.
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - സൈനുദ്ദീന്‍,
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - നസീര്‍ കൂത്തുപറമ്പ് ,അബിന്‍ എടവനക്കാട് .
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷെമീജ് കൊയിലാണ്ടി.
വാഴൂര്‍ ജോസ്.
ഫോട്ടോ - പ്രേംലാല്‍ പട്ടാഴി .