Latest News

പോലീസ് ഉദ്യോഗസ്ഥനായ പിതാവിന്റെ കേസ് ഡയറിയില്‍ നിന്നും 'ഒരു അന്വേഷണത്തിന്റെ തുടക്കം;  ഷൈഷൈന്‍ ടോം ചാക്കോ ചിത്രം മോഷന്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
പോലീസ് ഉദ്യോഗസ്ഥനായ പിതാവിന്റെ കേസ് ഡയറിയില്‍ നിന്നും 'ഒരു അന്വേഷണത്തിന്റെ തുടക്കം;  ഷൈഷൈന്‍ ടോം ചാക്കോ ചിത്രം മോഷന്‍ പോസ്റ്റര്‍ പുറത്ത്

എംഎ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി അബ്ദുല്‍ നാസര്‍ നിര്‍മിക്കുന്ന ഇന്‍വെസ്റ്റി?ഗേഷന്‍ ചിത്രം ബോംബെ, ഹൈദരാബാദ്, വാഗമണ്‍, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കി.

എംഎ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പിഎം കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയില്‍ എഴുതിയ ഒരു കേസിന്റെ കുറിപ്പുകള്‍ വികസിപ്പിച്ചാണ് എംഎ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്. ക്രൈം ബ്രാഞ്ച് എസ്പി ഇടുക്കി എസ്പി എന്നീ പദവിയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീന്‍. ഡിഐജി റാങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന് വിശിഷ്ട സേവനത്തിന് പ്രസിഡന്റില്‍ നിന്ന് രണ്ട് തവണ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചിട്ടുണ്ട്.

വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകന്‍, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്‍?ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍, ആഭിജ, പ്രശാന്ത് അലക്‌സാണ്ടര്‍, ജോണി ആന്റണി, വിജയ് ബാബു, സുധീര്‍ കരമന, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ഷഹീന്‍ സിദ്ദിഖ്, കോട്ടയം നസീര്‍, കൈലാഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബിജു സോപാനം, കലാഭവന്‍ ഷാജോണ്‍, സായ്കുമാര്‍, കലാഭവന്‍ നവാസ്, ജോണി ആന്റണി, പി ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, ഉമാ നായര്‍, സ്മിനു സിജോ, അനു നായര്‍, സിനി എബ്രഹാം, ദില്‍ഷ പ്രസാദ്, ഗൗരി പാര്‍വതി, മഞ്ജു സുഭാഷ്, ജയകൃഷ്ണന്‍, ജയകുമാര്‍, ജയശങ്കര്‍, അനീഷ് ഗോപാല്‍, ചെമ്പില്‍ അശോകന്‍, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവില്‍, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി,അഞ്ചു ശ്രീകണ്ഠന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സംവിധായകന്‍ എംഎ നിഷാദും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം- വിവേക് മേനോന്‍. ചിത്രസംയോജനം- ജോണ്‍കുട്ടി. സംഗീതം- എം ജയചന്ദ്രന്‍. പശ്ചാത്തല സം?ഗീതം- മാര്‍ക്ക് ഡി മൂസ്. ഗാനരചന- പ്രഭാവര്‍മ്മ, ഹരിനാരായണന്‍, പളനി ഭാരതി.?ഓഡിയോഗ്രാഫി- എം ആര്‍ രാജാകൃഷ്ണന്‍. സൗണ്ട് ഡിസൈന്‍- ബെന്നി. കലാസംവിധാനം- ഗിരീഷ് മേനോന്‍. വസ്ത്രാലങ്കാരം- സമീറ സനീഷ്. മേക്കപ്പ്- റോണക്‌സ് സേവ്യര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കൃഷ്ണകുമാര്‍. അസോസിയേറ്റ് ഡയറക്ടര്‍- രമേശ് അമാനത്ത്. വിഎഫ്എക്‌സ്- പിക്ടോറിയല്‍. സ്റ്റില്‍സ്- ഫിറോസ് കെ ജയേഷ്. ആക്ഷന്‍- ഫീനിക്‌സ് പ്രഭു, ബില്ല ജഗന്‍. കൊറിയോഗ്രാഫര്‍- ബൃന്ദ മാസ്റ്റര്‍. ഡിസൈന്‍- യെല്ലോ യൂത്ത്. പിആര്‍ഒ- എഎസ് ദിനേശ്.

 

oru anweshanathinte thudakkam motion poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES