Latest News

എം എ നിഷാദ് സംവിധാനം ചെയ്യുന്ന ' ഒരു അന്വേഷണത്തിന്റെ തുടക്കം; ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

Malayalilife
 എം എ നിഷാദ് സംവിധാനം ചെയ്യുന്ന ' ഒരു അന്വേഷണത്തിന്റെ തുടക്കം; ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

സംവിധായകന്‍,നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ എം എ നിഷാദ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ഒരു വലിയ താര നിര ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസറാണ്. ചിത്രത്തിന്റെ ചിത്രികരണം പൂര്‍ത്തിയായതായി സംവിധായകന്‍ എം എ നിഷാദ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു. ദുബായ്, കോട്ടയം, കുട്ടിക്കാനം, വാഗമണ്‍,പഞ്ചാബ് എന്നിവിടങ്ങളിളായി 52 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രികരണം പൂര്‍ത്തിയാക്കിയത്.

പേര് സൂചിപ്പിക്കും പോലെ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ സേവന കാലത്ത് അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള്‍ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ കഥ രൂപീകരിച്ചത്. ദീര്‍ഘകാലം ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീന്‍.ഡി ഐ ജി റാങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന് വീശിഷ്ട സേവനത്തിനു രണ്ടു തവണ പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചിട്ടുണ്ട് .

ചെറുതും വലുതുമായ വേഷങ്ങളില്‍ ഏകദേശം 64 താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടു.ഷൈന്‍ ടോം ചാക്കോ,മുകേഷ്, വാണി വിശ്വനാഥ്, സമുദ്രകനി,അശോകന്‍, സുധീഷ്, ബൈജു സന്തോഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍, ആഭിജ, ഉമാ നായര്‍,വിജയ് ബാബു,ജാഫര്‍ ഇടുക്കി,  സുധീര്‍ കരമന, ഇര്‍ഷാദ് രമേശ് പിഷാരടി, ജോണി ആന്റണി,കൈലാഷ്,പ്രശാന്ത് അലക്‌സാണ്ടര്‍, ഷഹീന്‍ സിദ്ദിഖ്,ബിജു സോപാനം,കലാഭവന്‍ ഷാജോണ്‍,സായികുമാര്‍, കോട്ടയം നസീര്‍,കലാഭവന്‍ നവാസ്, ജോണി ആന്റണി, പി ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ,സന്ധ്യ മനോജ്, പൊന്നമ്മ ബാബു,സ്മിനു സിജോ,അനു നായര്‍, സിനി എബ്രഹാം, ദില്‍ഷ പ്രസാദ്, ഗൗരി പാര്‍വതി,, മഞ്ജു സുഭാഷ്, ജയകൃഷ്ണന്‍, ജയകുമാര്‍, ജയശങ്കര്‍, അനീഷ് ഗോപാല്‍, ചെമ്പില്‍ അശോകന്‍, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവില്‍, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠന്‍  എന്നിവര്‍ക്കൊപ്പം സംവിധായകന്‍ എം എ നിഷാദ് ഒരു പ്രധാന വേഷത്തിലെത്തുന്നു.

വിവേക് മേനോന്‍ ആണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം - എം ജയചന്ദ്രന്‍, എഡിറ്റര്‍ - ജോണ്‍കുട്ടി,കോസ്റ്റും -സമീറ സനീഷ്, മേക്ക് അപ് - റോണക്‌സ് സേവ്യര്‍, വരികള്‍ - പ്രഭാവര്‍മ്മ, ഹരിനാരായണന്‍, പളനി ഭാരതി, ഓഡിയോഗ്രാഫി - എം ആര്‍ രാജാകൃഷ്ണന്‍,സൗണ്ട് ഡിസൈന്‍ - ബെന്നി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിനു മുരളി, ആര്‍ട്ട് ഡയറെക്ടര്‍ - ഗിരീഷ് മേനോന്‍, ബി ജി എം - മാര്‍ക്ക് ഡി മൂസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - കൃഷ്ണകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍ -രമേശ് അമാനത്ത്,ത്രില്‍സ് - ഫീനിക്‌സ് പ്രഭു, ബില്ല ജഗന്‍, അസോസിയേറ്റ് ഡയറെക്ടര്‍ - രമേശ് അമ്മാനത്ത്, പി ആര്‍ ഒ - വാഴൂര്‍ ജോസ്, എ എസ് ദിനേശ്,സ്റ്റില്‍സ് - ഫിറോസ് കെ ജയേഷ്, കൊറിയോഗ്രാഫര്‍ - ബ്രിന്ദ മാസ്റ്റര്‍,വി എഫ് എക്‌സ് - പിക്ടോറിയല്‍,പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് -തിങ്ക് സിനിമ, ഡിസൈന്‍ - യെല്ലോ യൂത്ത്

oru anweshanathinte thudakkam SHOOT

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക