Latest News

ചുംബനസീന്‍ ഹൈലൈറ്റായി എത്തിയ അഡാര്‍ ലവിന്റെ ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമതെത്തി; റിലീസിന്റെ ഭാഗമായി കപ്പിള്‍ ഷോ ഒരുക്കി അണിയറപ്രവര്‍ത്തകര്‍

Malayalilife
topbanner
 ചുംബനസീന്‍ ഹൈലൈറ്റായി എത്തിയ അഡാര്‍ ലവിന്റെ ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമതെത്തി;  റിലീസിന്റെ ഭാഗമായി കപ്പിള്‍ ഷോ ഒരുക്കി അണിയറപ്രവര്‍ത്തകര്‍

രിടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യല്‍മീഡിയയില്‍ പ്രിയ വാര്യര്‍ എന്ന അഡാറ് നായികയുടെ തംരംഗം. റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അഡാറ് ലൗ എന്ന ചിത്രത്തിന്റെ തമിഴ് ടീസര്‍ പുറത്ത് വിട്ടതാണ് വീണ്ടും തരംഗമാകുന്നത്.പ്രിയ വാര്യരുടെയും റോഷന്റെയും ചുംബനരംഗം തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ഒരു മിനിറ്റോളം മാത്രമുള്ള ടീസര്‍ ഇതിനോടകം വന്‍ ഹിറ്റായി കഴിഞ്ഞു. എന്നാല്‍ വീഡിയോയ്ക്ക് നിരവധി പേര്‍ ഡിസ് ലൈക്കുമായി രംഗത്തെത്തുമ്പോള്‍ തന്നെ യുട്യൂബ് ട്രെന്റിങ് ലിസ്റ്റില്‍ ഒന്നാമതാണ് വീഡിയോ. രണ്ട് മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് കാഴ്ചക്കാരും 6.9 കെ ഡിസ്ലൈക്കും സ്നേക്ക് പീക്കിന് ഇതിനോടകം കിട്ടിയിട്ടുണ്ട്.ലിപ് ലോക്ക് സീനിന് ട്രോള്‍ ആക്രമണവും സോഷ്യല്‍ മീഡിയയിലുണ്ട്. നേരത്തെ ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണ്' എന്നു തുടങ്ങുന്ന പാട്ടിനു നേരെയും ഡിസ്ലൈക്ക് ക്യാമ്‌ബെയ്ന്‍ ശക്തമായിരുന്നു.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ റിലീസ് ചെയ്യും. 2019ലെ പ്രണയദിനത്തില്‍, അതായത് ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.റിലീസ് ദിനത്തില്‍ ചിത്രത്തിന് ഇന്ത്യയില്‍ ആദ്യമായി കപ്പിള്‍ ഷോ ഒരുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കാര്‍ണിവല്‍ സിനിമാസുമായി സഹകരിച്ചാണ് കപ്പിള്‍ ഷോ ഒരുക്കുന്നത്. വാലൈന്‍ന്റെസ് ഡേയില്‍ രാവിലെ പത്തുമണിക്ക് കാര്‍ണിവല്‍ സിനിമാസിന്റെ എല്ലാ തിയറ്ററുകളിലും , തൃശൂര്‍ ഐനോക്ക്സിലുമാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 599 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ഷോയില്‍ ഫോട്ടോ എടുക്കാനുള്ള സൗകര്യം, ഭക്ഷണം, തെരഞ്ഞെടുക്കപ്പെടുന്ന പ്രണയ ജോഡികള്‍ക്ക് പ്രത്യേക സമ്മാനം എന്നിവയുണ്ടായിരിക്കുന്നതാണ്.

ഒരു അഡാര്‍ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ചര്‍ച്ചയാകുന്ന തരത്തില്‍ മാണിക്യ മലരായ പൂവി ഹിറ്റായതോടെ വിവാദവും കൊഴുക്കുകയായിരുന്നു. പ്രവാചക നിന്ദ ആരോപിച്ച് നടന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം സംവിധായകന്‍ ഒമറിനും നിര്‍മ്മാതാവിനും പാട്ടില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാര്യര്‍ എന്നിവര്‍ക്കുമെതിരെ കേസുകളും വന്നു. ഇതിനിടെ പാട്ടില്‍ പുരികം അനക്കി ശ്രദ്ധ നേടിയ പ്രിയ പ്രകാശ് വാര്യര്‍ മലയാള സിനിമയെ അതിശയിപ്പിക്കുന്ന തരത്തില്‍ ചര്‍ച്ചയായി മാറി.

ഈ വര്‍ഷം ഗൂഗിളില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തി എന്ന നേട്ടം പോലും പ്രിയ സ്വന്തമാക്കി. ഇതിന് ശേഷം ചിത്രത്തിന്റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും വൈറലായി മാറി. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

oru-adar-love-movie-teaser-Priya Varrier-Roshan -on-trending-first

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES