Latest News

ഷൈന്‍ ടോം ചാക്കോയൂം ദര്‍ശനാ നായരും കഥാപാത്രമാകും; സോജന്‍ ജോസഫിന്റെ പ്രണയചിത്രം ഒപ്പീസ് തൊടപുഴയില്‍ ആരംഭിച്ചു

Malayalilife
 ഷൈന്‍ ടോം ചാക്കോയൂം ദര്‍ശനാ നായരും കഥാപാത്രമാകും; സോജന്‍ ജോസഫിന്റെ പ്രണയചിത്രം ഒപ്പീസ് തൊടപുഴയില്‍ ആരംഭിച്ചു

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു പോരുന്ന സോജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. മലയാളത്തില്‍ കോപ്പയിലെ കൊടുങ്കാറ്റ്, അലര്‍ട്ട്24 x7 എന്നീ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള സോജന്‍ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. 

നല്ലൊരു ഇടവേളക്കുശേഷം ഒപ്പീസ് എന്ന ചിത്രവുമായി സോജന്‍ കടന്നു വരുന്നു.ആകര്‍ഷന്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്,ഡി. ആര്‍. പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ പ്രദ്യുമന കൊളേഗല്‍, ദിഷാല്‍ ഡി.ആര്‍.എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ച് ഇരുപത്തിയൊന്ന് വ്യാഴാഴ്ച്ച തൊടുപുഴയില്‍ ആരംഭിച്ചു.

അറക്കുളം ആലാനി ബംഗ്‌ളാവിലായിരുന്നു ചിത്രീകണം ആരംഭിച്ചത്. പ്രശസ്ത കന്നഡ താരം ദീഷിത് ഷെട്ടിയുടെ ഭാഗങ്ങളാണ് ചിത്രീകരിച്ചു തുടങ്ങിയത്.പ്രണയമാണ് ഈ ചിത്രത്തിന്റെ അടിത്തറ. ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും ഈ ചിത്രം നല്‍കുന്നു.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരിക്കുമിത്.എം. ജയചന്ദ്രന്റെ അതിമനോഹരമായ ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്.റഫീഖ് അഹമ്മദിന്റെതാണു വരികള്‍.ഷൈന്‍ ടോം ചാക്കോവും. ദര്‍ശനാ നായരുമാണ് ഈ ചിത്രത്തിലെ സുപ്രധാനമായ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജോയ് മാത്യ ലെന, ഇന്ദ്രന്‍സ്, ജോജോണ്‍ ചാക്കോ, ബൈജു എഴുപുന്ന , അനൂപ് ചന്ദ്രന്‍, പ്രമോദ് വെളിയനാട്, ജുബി.പി.ദേവ്, രാജേഷ് കേശവ് , അന്‍വര്‍, കോബ്രാ രാജേഷ്, ശ്രയാ രമേഷ്, വിജയന്‍ നായര്‍,  പ്രകാശ് നാരായണന്‍, സജിതാ മഠത്തില്‍,, ജീമോന്‍ ജോര്‍ജ്, . ജീജാസുരേന്ദ്രന്‍ എന്നിവരും പ്രധാന താരങ്ങളാണ്.

ബാലചന്ദ്രമേനോനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകന്‍.എഡിറ്റിംഗ് - ശ്യാം ശശിധരന്‍.
കലാസംവിധാനം - അരുണ്‍ ജോസ്.മേക്കപ്പ- മനു മോഹന്‍. കോസ്റ്റ്യും ഡിസൈന്‍ - കുമാര്‍ എടപ്പാള്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ജോജോ കുരിശിങ്കല്‍.അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ശ്രീജിത്- നന്ദന്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - അസ് ലം പുല്ലേപ്പടി, സുനില്‍മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എല്‍ദോസെല്‍വരാജ്.തൊടുപുഴ , കൊച്ചി, ഊട്ടി ലണ്ടന്‍,എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.വാഴൂര്‍ ജോസ്.ഫോട്ടോ- ഷിബി ശിവദാസ്.

Read more topics: # ഒപ്പീസ്
oppees malayalam movie start

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES