ഒടിയന് തിയേറ്ററുകളിലെത്താന്‍ ഏതാനും ദിനങ്ങള്‍ മാത്രം ശേഷിക്കെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.വന്‍ ബജറ്റില്‍ ഒട്ടേറെ സവിശേഷതകളുമായി ഒരുക്കിയ ലാല്‍ ചിത്രം ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസംബര്‍ 14ന് ലോകമെമ്പാടും മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഒരേ സമയമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ തെലുങ്ക് ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ടീസറിനെ തെലുങ്ക് പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
മോഹന്‍ലാല്‍ പുറത്തിറക്കിയ ടീസറിന് തെലുങ്കില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തില്‍ മമ്മൂക്ക നല്‍കിയ വിവരണം തെലുങ്കില്‍ നല്‍കുന്നത് ജൂനിയര്‍ എന്‍ ടി ആര്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആന്റണി പെരുമ്പാവൂരാണ്. ദഗുബട്ടി ക്രീയേഷന്‍സിന്റെ ബാനറില്‍ അഭിറാം ദഗുബട്ടിയും സമ്പത് കുമാറും ചേര്‍ന്നാണ് ചിത്രം തെലുങ്കില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
ഡിസംബര്‍ 14 ന് പുറത്തിറങ്ങാനിരിക്കുന്ന ഒടിയന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.രണ്ടു മണിക്കൂര്‍ 43 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഇരുട്ടിന്റെ രാജാവായുള്ള ഒടിയന്‍ മാണിക്യന്റെ വരവ് ആഘോഷമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരും. ഒടിയന്‍ സ്റ്റ്യാച്യുവും, ഒടിയന്‍ ആപ്പും അങ്ങിനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വിവിധ ഗെറ്റപ്പുകളില്‍ ഉള്ള മോഹന്‍ലാലിന്റെ സ്റ്റില്ലുകളും മറ്റും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.