പഴങ്കഥകളിലൂടെ വള്ളുവനാട് കേട്ടു ശീലിച്ച ഒടിയന്മാര്‍. കൂരിരിുട്ടിന്റെ നിലാവിന്റെ കൂട്ടുകാരായ ഒടിയന്മാര്‍ വെറും കടംകഥയല്ല. ഒരുകാലഘട്ടത്തില്‍ ഇരുളടഞ്ഞ രാത്രികളില്‍ പാടവരമ്പിലും ഇരുട്ടിന്റെ നിഗൂഡതകളിലും ഒടിയന്മാര്‍ ഒളിഞ്ഞും തെളിഞ്ഞും എത്തിയിരുന്നു. തെക്കന്‍ മലബാറില്‍ ഒരു കാലഘട്ടത്തിന്റെ മുത്തശ്ശികഥപോലെ നിറഞ്ഞുനിന്ന കഥാപാത്രമായിരുന്നു ഒടിയന്മാര്‍. പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ ഹരികൃഷ്ണന്റെ തിരക്കഥയില്‍ ഒടിയനെ അരങ്ങിലെത്തിച്ചപ്പോള്‍ ഒടിവിദ്യ ഫലിച്ചു എന്നു തന്നെ പറയാം. കഥയാരംഭിക്കുന്നത് വാരാണസിയിലാണ്. ട്രെയിലറില്‍ കാണിച്ചപോലെ രൂദ്രാക്ഷ ധാരിയായ ഒടിയന്റെ മധ്യകാലത്തിലൂടെ ഭൂതകാലത്തിന്റെ യൗവനത്തിലേക്ക് കഥയെ കൊണ്ടുപോകുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ഗ്രാമമായ തേക്കുറിശ്ശിയിലേക്ക് മാണിക്യന്‍ തിരിച്ച് സഞ്ചരിക്കുന്നു. ഒടിയന്‍ ഈ ഗ്രാമത്തില്‍ നിന്ന് മറഞ്ഞത് എങ്ങനെ എന്ന് അറിയണം എങ്കില്‍ ഭൂതകാലത്തിലേക്ക് സഞ്ചരിക്കണം. വര്‍ത്തമാനവും ഭൂതവും ഇഴകലര്‍ന്ന കഥാവിവരണമാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ചിത്രത്തില്‍ ഉപയോഗിച്ചിരുന്നത്. നീണ്ട ഇടവേളക്ക് ശേഷം ഹരികുമാര്‍ തിരക്കഥയുമായി എത്തിയപ്പോള്‍ ഇത് പ്രേക്ഷകരെ തെല്ലും നിരാശപ്പെടുത്തിയില്ല എന്നു തന്നെ പറയാം. ഒടിയന്റെ ഭൂതകാലം പറയുന്നത് സിദ്ദിഖിലൂടെയാണ് തെക്കുറിശ്ശിയില്‍ നിന്ന് ഒരു രാത്രി വിടപറഞ്ഞ ഒടിയന്‍ മാണിക്യന്‍ നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങി എത്തുമ്പോള്‍ തെക്കുറിശ്ശി ആകെ മാറിയിട്ടുണ്ട്. ഒടിവിദ്യകള്‍ ഫലിക്കണമെങ്കില്‍ ഇരുളടഞ്ഞ രാവ് വേണം. മാണിക്യന് കൂട്ട് ഇരുളും നിലാവുമാണ് എന്നാല്‍ ഒടിവിദ്യക്ക് കുറേ ചെറുപ്പക്കാര്‍ വെല്ലുവിളിക്കുന്നതും മറ്റൊരു രംഗം. എന്നാല്‍ കഥ ഇതൊന്നുമല്ല. ഒടിയന്മാര്‍ക്ക് മോഹങ്ങളുണ്ട് പ്രണയുണ്ട് ജീവിത സ്വപ്‌നങ്ങളുണ്ട് ഇവയ്‌ക്കെല്ലാം ഉപരിയാണ് ഒടിയന്‍ മാണിക്യന് അവന്റെ അമ്പ്രാട്ടി. കളിക്കൂട്ടുകാരിയായ അമ്പ്രാട്ടിക്കുട്ടിയായി അരങ്ങിലെത്തുന്നത് മലാളത്തിന്റെ ലേഡി സൂപ്പര്‍ സറ്റാര്‍ മഞ്ജുവാര്യരാണ്. കഥാപാത്രങ്ങള്‍ ഒടിയന്‍ കുടുംബത്തിലെ മൂത്ത ഒടിയന്‍ തന്റെ കൊച്ചുമകനായ മാണിക്യനെ ഒടിവിദ്യ പഠിപ്പിക്കുന്നു. മാണിക്യനും ഒടിവിദ്യയില്‍ അഗ്രകണ്യനാകുന്നു. മുത്തശ്ശന്‍ മരിക്കുന്ന രാത്രിയില്‍ അമ്പ്രാട്ടിക്കുട്ടിയെ ഒരു പട്ടാളക്കാരന്‍ വിവാഹം കഴിക്കുന്നു. ഈ വേഷത്തിലെത്തുന്നത് നരേനാണ്. ഒരു ഇടവേളക്ക് ശേഷമുള്ള നരേന്റെ തിരിച്ചുവരവ് ഒടിയനില്‍ തീര്‍ത്തും മധുരമുള്ളതാണ്. തന്റെ ജീവിതത്തിലെ കരടായ രാവുണ്ണിയോടുള്ള പ്രതികരമാണ് ഒടിയന്റെ രണ്ടാം വരവ്. രാവുണ്ണിയായി അരങ്ങ് തകര്‍ത്ത് പ്രകാശ് രാജ് മിന്നിച്ചു എന്ന് തന്നെ പറയാം. 30കാരനായും 50കാരനായും എല്ലാം തന്നെ മോഹന്‍ലാലിന്റെ വേഷപകര്‍ച്ചയാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്.
കാളയാകാനും മാനാകാനും മയിലാകാനും കാട്ടുപോത്താകാനും ഒടിയന് കഴിയും. ഒടിമറയണ രാക്കാറ്റുപോലെ ഒടിയന് അസാദ്യമായിട്ടുള്ളത് ഒന്നും തന്നെയില്ല. തേക്കുറിശ്ശിക്ക് ഒടിയന്‍ മാണിക്യന്‍ അതുപലെ തന്നെ ഭയം ഉണര്‍ത്തുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം തന്നെയാണ് ഏറ്റവും ശ്രദ്ധേയം. മലയാള സിനിമയില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ വ്യത്യസ്തമായ ക്ലൈമാക്‌സ് തന്നെയാണ് ചിത്രത്തില്‍ ഒരുക്കിയിയിരിക്കുന്നത്. 12 മിനിട്ട് നീളുന്ന ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കാനായി 25 മിനിട്ട് നീളുന്ന ഫൈറ്റ് രംഗം തന്നെയാണ് ചിത്രത്തിനായി ഉപയോഗപ്പെടുത്തിയത്. സാങ്കേതികത തിരക്കഥയില്‍ എവിടെയൊക്കേയോ അല്‍പം ന്യൂനതകള്‍ തോന്നുമെങ്കിലും ഇത് ചിത്രത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല. ചില സംഭാഷണങ്ങള്‍ സന്ദര്‍ഭത്തിന് അനുയോജ്യമായോ എന്നു മാത്രം പരിശോധിക്കേണ്ടതുള്ളു. ഇനി ചിത്രത്തിലെ കഥാപാത്രങ്ങളിലേക്ക് വന്നാല്‍ ദാമോദരനായി എത്തിയ സിദ്ദിഖ്, നരേന്റെ പ്രകാശന്‍ എന്ന കഥാപാത്രം, മനോജ് ജോഷ്, നന്ദു, ശ്രീജയ നായര്‍, അപ്പാനി ശരത്ത്. എന്നിവരുടെ കഥാപാത്രങ്ങള്‍ ശ്രദ്ദേയമായിരുന്നു. റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രികുമാര്‍ എന്നിവരുടെ രചനിയില്‍ ജയചന്ദ്രന്റെ സംഗീതത്തിലുള്ള ചിത്രത്തിലെ ഗാനങ്ങള്‍ വളരെ മനോഹരമാണ്. ഷാജി കുമാറിന്റെ ഛായാഗ്രഹണവും ഏറെ ശ്രദ്ദേയമായിരുന്നു. പാലക്കാടന്‍ സൗന്ദര്യം ഒടിയനിലൂടെ പ്രേക്ഷകരിലെത്തിക്കാന്‍ ഛായാഗ്രഹകനും ഒപ്പം ശ്രികുമാര്‍ മേനോനും കഴിഞ്ഞിട്ടുണ്ട്. |