Latest News

ഒടിയനിലെ പ്രണയഗാനം അബുദാബിയിലെ കാണികള്‍ക്ക് മുന്നില്‍ പാടി മാണിക്യനും അമ്പ്രാട്ടിയും; ഒന്നാണ് നമ്മള്‍ സ്റ്റേജ് ഷോയില്‍ ഗാനം ആലപിക്കുന്ന മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും വീഡിയോ വൈറലാക്കി ആരാധകര്‍

Malayalilife
ഒടിയനിലെ പ്രണയഗാനം അബുദാബിയിലെ കാണികള്‍ക്ക് മുന്നില്‍ പാടി മാണിക്യനും അമ്പ്രാട്ടിയും; ഒന്നാണ് നമ്മള്‍  സ്റ്റേജ് ഷോയില്‍ ഗാനം ആലപിക്കുന്ന മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും വീഡിയോ വൈറലാക്കി ആരാധകര്‍

ലയാള സിനിമയുടെ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ഒന്നാണ് നമ്മള്‍ എന്ന സ്റ്റേജ് ഷോ കഴിഞ്ഞദിവസമാണ് അബുദബിയില്‍ അരങ്ങേറിയത്. അബുദാബി ആംഡ്ഫോഴ്സ് ക്ലബില്‍ 'നടന്ന ഒന്നാണ് നമ്മള്‍' എന്ന സ്റ്റേജ് ഷോയിലും താരമായത് ഒടിയന്‍ മാണിക്യനും അമ്പ്രാട്ടിയുമായിരുന്നു. മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യഗാനം 'കൊണ്ടോരാം കൊണ്ടോരാം' എന്ന ഹിറ്റ് ഗാനമാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ പാടിയാണ് മോഹന്‍ലാലും മഞ്ജുവാര്യരും അരങ്ങ് തകര്‍ത്തത്. ഈ വീഡിയോയും ഇപ്പോള്‍ തരംഗമാകുകയാണ്. വലിയ കയ്യടികളോടെയാണ് ഗാനത്തെ പ്രക്ഷേകര്‍ സ്വീരിച്ചത്. കാണികളിലൊരാളാണ് ഇരുവരും പാടുന്ന വീഡിയോ യൂട്യൂബില്‍ ഷെയര്‍ ചെയ്തത്.

മുന്‍പെങ്ങും മറ്റൊരു പാട്ടിനും ലഭിക്കാത്തത്ര സ്വീകാര്യതയാണ് പാട്ടിന് യൂട്യൂബില്‍ ലഭിച്ചത്. സിനിമ റിലീസാകുന്നതിന് മുന്‍പ് തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.എം. ജയചന്ദ്രന്‍ സംഗീതം നിര്‍വഹിച്ച് സുദീപും ശ്രേയാ ഘോഷാലും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ഒടിയനിലെ പാട്ട് യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും ട്രെന്‍ഡിങ്ങില്‍ മുന്നില്‍ തന്നെയാണ് ഗാനം.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആദ്യ വീഡിയോ ഗാനവും യുട്യൂബ് ട്രന്റിങില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ്. ശ്രേയ ഘോഷാല്‍ ആലപിച്ച 'മാനം തുടുക്കണ് നേരം വെളുക്കണ്' എന്ന ഗാനമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. മോഹന്‍ലാലും മഞ്ജുവാരിയരും സന അല്‍ത്താഫുമാണ് ഗാനരംഗത്ത് എത്തിയിരിക്കുന്നത്. ഗ്രാമവും പഴയ തറവാടുമൊക്കെ ഉള്‍പ്പെടുത്തി മികച്ച ദൃശ്യാവിഷ്‌കാരമാണ് ഗാനത്തിന് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. 'കൊണ്ടോരാം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആയിരുന്നു പുറത്തിറങ്ങിയത്.

odiyan-Official Video Song- Mohanlal-ManjuWarrier -ShreyaGhoshal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES