കേരളത്തിലെങ്ങും ഒടിയന്‍ തരംഗം അലയടിക്കുമ്പോള്‍ മാണിക്യനായി കാത്തിരിക്കുകയാണ് ആരാധകലോകം. ഡിസംബര്‍ 24 ന് റിലീസ് ചെയ്യുന്ന ഒടിയന്‍ മാണിക്യനെയും ഒടി വിദ്യകള്‍ കാണാനും ആരാധകര്‍ ഒരുങ്ങി കഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലും മറ്റും ചിത്രത്തിനായുള്ള പ്രമോഷനും മുന്നേറുകയാണ്. ഇതിനിടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ഒടിയന്‍ മാണിക്യന്റെ 3ഡി പെയിന്റിംങാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകായണ് ഇത്.
കുന്നിന്‍ മുകളിലിരുന്ന് താഴെക്കാണുന്ന ഗ്രാമത്തെ വീക്ഷിക്കുന്ന സാക്ഷാന്‍ ഒടിയന്‍ മാണിക്യന്റെ 3ഡി പെയിന്റിങ്ങാണ് ഇപ്പോള്‍ സമൂഹ മാധ്യമം കീഴടക്കുന്നത്. ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം ചിത്രം വൈറലായിരിക്കുകയാണ്. ഇരുട്ടിന്റെ രാജാവ് ഒടിയന്‍ മാണിക്യന്റെ വരവിനായി ആരാധകര്‍ കാത്തിരിക്കുവാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇതിനിടയിലാണ് സമൂഹ മാധ്യമത്തില്‍ ഈ ചിത്രം വൈറലാകുന്നത്.
ആലപ്പുഴ സ്വദേശിയായ ശിവദാസ് വാസു എന്ന കലാകാരനാണ് ഈ ചിത്രം വരച്ചത്. ഓയില്‍ പേസ്റ്റല്‍സ് ഉപയോഗിച്ചു ഫൈന്‍ ഓയില്‍ കാന്‍വാസ് റോളില്‍ 216 സ്‌ക്വയര്‍ഫീറ്റില്‍ 136 മണിക്കൂര്‍ കൊണ്ടാണ് വാസു തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്. ഇരുട്ടിന്റെ രാജാവിന്റെ കഥകളില്‍ ഒളിഞ്ഞിരിക്കുന്ന ഫാന്റസി ഈ പെയിന്റിങ്ങില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ഇദ്ദേഹം 3ഡി പെയിന്റിങ്ങിലൂടെ കഴിവ് തെളിയിച്ച വ്യക്തിയാണ്.
'ത്രിമാന ചിത്രകലയ്ക്കു വളരെയേറെ അനുയോജ്യമാണ് ഫാന്റസി കലര്‍ന്ന വിഷയങ്ങള്‍. അനന്തമായ സാധ്യതകളാണു ചിത്രകാരന് അതു നല്‍കുന്നത്. ഒടിയനില്‍ ആ ഫാന്റസി ഉണ്ട്. ഒടിയന്‍ സമൂഹമാധ്യമങ്ങളില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ്. എന്തുകൊണ്ടും ചെയ്യാന്‍ അനുയോജ്യമാണെന്ന തോന്നലുണ്ടായി. ഗൂഗിളിലും മറ്റുമായി ഒടിയനെക്കുറിച്ചു കൂടുതല്‍ വായിച്ചു. അതിനുശേഷമാണു ചിത്രം വരച്ചത്.
വളരെയേറെ അഭിനന്ദനങ്ങള്‍ ഈ ചിത്രത്തെ തേടിയെത്തി. നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഈ ഒടിയന്‍ ചിത്രം ലാലേട്ടനു സമ്മാനിക്കണം എന്നാണ് എന്റെ ആഗ്രഹമെന്നും ശിവദാസ് പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ശിവദാസ് തന്റെ കലാ ജീവിതത്തെ പറ്റി പറഞ്ഞത്.