വി.എ.ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ബോക്സോഫീസില്‍ ചരിത്രം കുറിക്കുന്നു. മൂന്നുദിവസം കൊണ്ട് 60 കോടിയുടെ കളക്ഷനാണ് ഈ ചിത്രം നേടിയെടുത്തത്. റിലീസിങ് ദിവസം സിനിമയെ കുറിച്ച് ലാലേട്ടന്‍ ആരാധകരുടെ വിമര്‍ശനവും പിന്നെ ശ്രീകുമാര മേനോന്‍ എതിരാളികളുടെ പിആര്‍ വര്‍ക്കും കൂടി ചേര്‍ന്നപ്പോള്‍ നെഗറ്റീവ് റിവ്യൂസ് ഏറെ വന്നിരുന്നു. എന്നാല്‍, ചിത്രം പ്രചരിപ്പിക്കുന്നത് പോലെ മോശമല്ലെന്ന് പതിയെ അഭിപ്രായം ഉയര്‍ന്നു. ഇതോടെ കുടുംബ പ്രക്ഷേകരും തീയേറ്ററിലേക്ക് എത്തുകയായിരുന്നു.
ആദ്യഷോയ്ക്ക് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് വന്നത്. തര്‍ക്ക-വിവാദങ്ങളൊക്കെ ചിത്രത്തിന് ഗുണമായെന്ന് വേണം കരുതാന്‍. ആദ്യദിന കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ഇത് വ്യക്തമായത്. തിരക്കുമൂലം പാതിരാത്രിക്ക് ഷോ വയ്‌ക്കേണ്ട അവസ്ഥ വരെ ഇന്നലെ ചില തിയേറ്ററുകളിലുണ്ടായി. ആഗോള കളക്ഷനില്‍ 32.99 കോടി രൂപയാണ് ആദ്യദിനം ഒടിയന്‍ നേടിയത്. ഇതില്‍ 16.48 കോടി ഇന്ത്യയില്‍ നിന്നും ബാക്കി വിദേശത്തുനിന്നും നേടി. ബോളിവുഡ്-കോളിവുഡ് അല്ലെങ്കില്‍ ടോളിവുഡ് ബിസിനസുകള്‍ക്കൊപ്പമാണ് ഈ തുക. രണ്ടായിരത്തിനും രണ്ടായിരത്തഞ്ഞൂറിനും ഇടയില്‍ തിയേറ്ററുകളിലാണ് ഒടിയന്‍ റിലീസായത്. ആദ്യ ദിവസം 12000 ഷോകളാണ് ഉണ്ടായിരുന്നത്.
വരുന്ന ക്രിസ്മസ് അവധി പ്രതീക്ഷയോടെ മുന്നില്‍കാണുന്ന അണിയറ പ്രവര്‍ത്തകര്‍ കുറഞ്ഞത് 150 കോടി കളക്ഷനാണ് മുന്നില്‍കാണുന്നത്. പുലിമുരുകനും കായംകുളം കൊച്ചുണ്ണിയും മാത്രമാണ് ഇതിനോടകം 100 കോടി ക്ലബില്‍ കടന്ന മലയാള ചിത്രങ്ങള്‍. ഒടിയനും 100 കോടി ക്ലബ്ബില്‍ കടന്നാല്‍ കളക്ഷന്‍ അടിസ്ഥാനത്തില്‍ ഒരുപിടി മികവാര്‍ന്ന റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരില്‍ കുറിക്കപ്പെടും.
ഹര്‍ത്താല്‍ ദിനത്തില്‍ റിലീസ് ചെയ്ത ഒടിയന് വമ്പന്‍ സ്വീകരണമായിരുന്നു കേരളത്തില്‍ ലഭിച്ചത്. ആശിര്‍വാദ് സിനിമാസ് 45 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ പ്രൊമോഷനായും വന്‍ തുകയാണ് ചെലവിട്ടത്. പ്രിറിലീസ് ബിസിനസ്സില്‍ ചിത്രം നൂറുകോടി സ്വന്തമാക്കിയതായി ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെട്ടിരുന്നു