Latest News

രണ്ട് കിഡ്നിയും തകരാറിലായ മകന്റെ ജീവന്‍ രക്ഷിക്കാന്‍ അപേക്ഷയുമായെത്തിയ സേതു ലക്ഷ്മി അമ്മക്ക് കൈതാങ്ങായി നിര്‍മ്മാതാവ് നൗഷാദ്

Malayalilife
 രണ്ട്  കിഡ്നിയും തകരാറിലായ മകന്റെ ജീവന്‍ രക്ഷിക്കാന്‍ അപേക്ഷയുമായെത്തിയ സേതു ലക്ഷ്മി അമ്മക്ക്  കൈതാങ്ങായി നിര്‍മ്മാതാവ് നൗഷാദ്

ലയാള സിനിമാ രംഗത്ത് സ്വഭാവനടിമാരില്‍ തന്റെതായ ഇടം കണ്ടെത്തിയ കലാകാരിയാണ് സേതുലക്ഷ്മി അമ്മ. സീരിയലുകളും സിനിമകളും കൂടാതെ കോമഡി ഷോകളിലും സജീവ സാനിധ്യമായിരുന്നു സേതുലക്ഷമി. തന്റെ മകന്റെ തീരവേദനയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ദിവസം  ഫെയ്സ്ബുക്ക്  ലൈവിലെത്തിയിരുന്നു. ഇതറിഞ്ഞ സിനിമാ നിര്‍മ്മാതാവ് നൗഷാദ്  കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍  സേതുലക്ഷ്മി അമ്മയുടെ മകന്റെ ചികിത്സക്ക്  വേണ്ട ധന സഹായം കൈമാറി

രണ്ടു കിഡ്‌നിയും തകരാറിലായ സ്വന്തം മകന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന അപേക്ഷയുമായാണ് സേതു ലക്ഷ്മി അമ്മ കഴിഞ്ഞ ദിവസം ലൈവിലെത്തിയത്. എന്റെ അപേക്ഷ നിങ്ങളെല്ലാം ഹൃദയത്തിലേറ്റി പരമാവധി സഹായിക്കണമെന്നായിരുന്നു സേതു ലക്ഷ്മി അമ്മ യുടെ ആവശ്യം. ഈ വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ സഹായവുമായി സേതു ലക്ഷ്മി അമ്മയെ തേടിയെത്തി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സിനിമാ നിര്‍മ്മാതാവ് നൗഷാദ് സേതുലക്ഷ്മി അമ്മക്ക്  മകന്റെ ചികിത്സക്കായി 25000 രൂപ കൈമാറി. നൗഷാദ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വൈറല്‍ 2019 എന്ന സിനിമയില്‍ കോളേജ് കുമാരിയുടെ വേഷത്തിലാണ് സേതു ലക്ഷ്മി അമ്മയുടെ കടന്ന വരുന്നത്.

പത്ത് വര്‍ഷമായി മോന്‍ ചികിത്സയിലാണ്. വൃക്കമാറ്റിവെക്കുകയല്ലാതെ മറ്റുവഴിയില്ല. കരമന പി.ആര്‍.എസ് ആശുപത്രിയിലാണ്  ചികിത്സ നടക്കുന്നത്. ഡയാലിസിസിനും രക്തം മാറ്റുന്നതിനും ഒരുപാട് പണചെലവുണ്ട്. വീട്ടുചെലവും  ആശുപത്രി ചെലവും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കുന്നില്ല. ഈ സഹായത്തിനു ഒരുപാട് നന്ദിയുണ്ടെന്നും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സേതു ലക്ഷ്മി അമ്മ പറഞ്ഞു.

അമ്മയില്‍ സഹായത്തിനായി സമീപിച്ചില്ലേ എന്ന ചോദ്യത്തിനു അവര്‍ താന്‍ ഫെയ്‌സ്ബുക്കില്‍ വന്ന ശേഷം എന്നെ വിളിച്ചിരുന്നു കാര്യങ്ങള്‍ തിരക്കി. സാമ്പത്തികമായി ഇത് വരെ ഒന്നും ലഭിച്ചിട്ടില്ല.  ഇപ്പോള്‍ സീരിയലുകളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഓപ്പറേഷനു വേണ്ട തുക കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും സേതു ലക്ഷ്മി അമ്മ പറഞ്ഞു. 

noushad-great-gesture-sethulakhsmi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES