Latest News

നോട്ട് ബുക്കിലെ സൂരജായി എത്തിയ താരം; കന്നഡത്തിലെ രാധരമണനിലൂടെ ശ്രദ്ധിക്കപ്പെട്ടു; ഭാര്യയുടെ ബേബിഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് സ്‌കന്ദ അശോക്‌

Malayalilife
നോട്ട് ബുക്കിലെ സൂരജായി എത്തിയ താരം; കന്നഡത്തിലെ രാധരമണനിലൂടെ ശ്രദ്ധിക്കപ്പെട്ടു; ഭാര്യയുടെ ബേബിഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് സ്‌കന്ദ അശോക്‌

സ്‌കൂള്‍-കോളേജ് കാലഘട്ടവും പ്രണയവും തുറന്ന് കാട്ടിയ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ ഒരുങ്ങിയിട്ടുളളത്. അത്തരത്തലുളള ചിത്രങ്ങളെല്ലം എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ 2006-ല്‍ പുറത്തിറങ്ങി ഹിറ്റായ ചിത്രമാണ് നോട്ട് ബുക്ക്.  സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിലെ ്ഭിനേതാക്കളെയുംപാട്ടുകളുമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. റോമ, പാര്‍വ്വതി തിരുവോത്ത്, മരിയ റോയ്, സക്ന്ദ , സുരേഷ്‌ഗോപി എന്നിവരൊക്കെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. റഓമ പാര്‍വ്വതി തുടങ്ങിയവരൊക്കെ സിനിമില്‍ സജീവമാകുകയും ചെയ്തു. മികച്ച റോളുകളുമായി  തെന്നിനന്ത്യയില്‍ മുന്നേറുകയാണ് പാര്‍വ്വതി. മരിയ കോറിയോഗ്രാഫര്‍ നടി ന്നെ നിലയിലും ശ്രദിധക്കപ്പെട്ടു. സ്‌കന്ദ പിന്നീട് ഡാന്‍സ് ഷോകളിലും തമിഴ് കന്നഡ ചിത്രഅങ്ങളിലും സജീവമായി. ഒപ്പം കന്നഡ മിനിസക്രീന്‍ രംഗത്തും താരം സജീവമാണ്. കന്നഡത്തിലെ രാധരമണ എന്ന സീരിയല്‍ വലിയ ഹിറ്റായിരുന്നു. 2018ലാണ് താരം വിവാഹിതനായത്. ശിഖ പ്രസാദിനെയാണ് താരം വിവാഹം ചെയ്തത്.

 പ്രണയവിവാഹമായിരുന്നു ഇവരുടേത്. നാലുവര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 2018 മേയ് 30ന് ഇവര്‍ വിവാഹിതരായി. ഒരുമിച്ചുളള ചിത്രങ്ങളൊക്കെ സ്‌കന്ദ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ് ഇരുവരും. ഭാര്യയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് സ്‌കന്ദ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. ബാംഗ്ലൂരിലാണ് താരം തന്റെ ഭാര്യയ്ക്കായി ബേബി ഷവര്‍ ഒരുക്കിയത്. ചെറിയ ചടങ്ങായിരുന്നുവെങ്കിലും സിനിമയിലെ താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ ചടങ്ങിന് എത്തിയിരുന്നു. മനോഹരമായ ബേബിഷവര്‍ ചിത്രങ്ങള്‍ വൈറലാവുകയാണ്.

കന്നഡ മിനിസ്‌ക്രീന്‍ ആരാധകര്‍ക്ക് സുപരിചിതനാണ് സ്‌കന്ദ. രാധ രമണ എന്ന സീരിയലിലെ രമണ്‍ എന്ന കഥാപാത്രമായി ഉത്തരവാദിത്തമുളള കുടുംബസ്‌നേഹമുളള പുരുഷന്റെ  പ്രതീകമായി മാറുകയായിരുന്നു സ്‌ക്ന്ദ. ഇടയ്ക്ക് ഭാര്യ്‌ക്കൊപ്പമുള ചിത്രം പങ്കുവച്ചുകൊണ്ട് കൊറോണ വ്യാപിക്കുന്നതിന്റെ ആശങ്ക താരം പങ്കുവച്ചിരുന്നു. മറഅറുളളരെ അപേക്ഷിച്ച് ഗര്‍ഭിണികള്‍ക്ക് പ്രതിരോധശേഷി വളരെ കുറവാണെന്നും അതിനാല്‍ എന്തെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ അല്ലാതെ ആശുപത്രിയില്‍ പോകുന്നത് നിര്‍ത്തിയെന്നും താരം പറഞ്ഞിരുന്നു. എല്ലാകാര്യങ്ങളിലും അതീവ ശഅരദ്ധ പുലര്‍ത്തുന്നുണ്ടെന്നും സ്‌കന്ദ വ്യക്തമാക്കിയിരുന്നു. ഉടന്‍ തന്നെ താരം അച്ഛനാകാന്‍ ഒരുങ്ങുന്ന താരത്തിന് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍.  

Read more topics: # notebook,# movie actor,# skanda ashok,# wife babyshower
notebook movie actor skanda ashok wife babyshower

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES