Latest News

അവനുണ്ടായിരുന്നെങ്കില്‍ മതിവരുവോളം കെട്ടിപ്പിടിച്ചു നില്‍ക്കണ മെന്നുണ്ട്; കുറേ കാര്യങ്ങള്‍ സംസാരിച്ചിരിക്കണമെന്നുണ്ട്; എത്ര ആഗ്രഹിച്ചാലും ഒരു കൊടുക്കല്‍ വാങ്ങലുകളും ഞങ്ങള്‍ക്കിടയില്‍ സാധ്യമല്ല; ചില കടപ്പാടുകള്‍ ബന്ധങ്ങള്‍ക്കിടയില്‍ പരസ്പരം ഉണ്ടാക്കിവയ്ക്കുക; നവാസിന്റെ ഓര്‍മ്മകളില്‍ ജേഷ്ഠന്‍ നിയാസ് ബക്കറിന്റെ കുറിപ്പ്

Malayalilife
അവനുണ്ടായിരുന്നെങ്കില്‍ മതിവരുവോളം കെട്ടിപ്പിടിച്ചു നില്‍ക്കണ മെന്നുണ്ട്; കുറേ കാര്യങ്ങള്‍ സംസാരിച്ചിരിക്കണമെന്നുണ്ട്; എത്ര ആഗ്രഹിച്ചാലും ഒരു കൊടുക്കല്‍ വാങ്ങലുകളും ഞങ്ങള്‍ക്കിടയില്‍ സാധ്യമല്ല; ചില കടപ്പാടുകള്‍ ബന്ധങ്ങള്‍ക്കിടയില്‍ പരസ്പരം ഉണ്ടാക്കിവയ്ക്കുക; നവാസിന്റെ ഓര്‍മ്മകളില്‍ ജേഷ്ഠന്‍ നിയാസ് ബക്കറിന്റെ കുറിപ്പ്

ലയാള സിനിമയ്ക്കും കലാമേഖലയ്ക്കും വലിയ വേദന നല്‍കിയാണ് പ്രിയ കലാകാരന്‍ കലാഭവന്‍ നവാസ് കഴിഞ്ഞ ഓഗസ്റ്റില്‍ നമ്മെ വിട്ടുപിരിഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.നവാസിന്റെ ഓര്‍മ്മകളുമായി കുടുംബാംഗങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെ സഹോദരബന്ധത്തെയും നവാസിനെയും കുറിച്ചും ജേഷ്ഠന്‍ നിയാസ് ബക്കറിന്റെ കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ്.

ഇപ്പോഴവനുണ്ടായിരുന്നെങ്കില്‍ മതിവരുവോളം കെട്ടിപ്പിടിച്ചു നില്‍ക്കണമെന്നുണ്ടെന്ന്  സഹോദരനും നടനുമായ നിയാസ് ബക്കര്‍ പറയുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സഹോദരനെക്കുറിച്ചുള്ള ഓര്‍മകള്‍ നിയാസ് ബക്കര്‍ പങ്കുവെക്കുന്നത്.

ഇപ്പോഴവനുണ്ടായിരുന്നെങ്കില്‍.... മതിവരുവോളം കെട്ടിപ്പിടിച്ചു നില്‍ക്കണമെന്നുണ്ട്. കുറേ കാര്യങ്ങള്‍ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ...സര്‍വ്വേശ്വരന്‍ ഞങ്ങള്‍ക്കനുവദിച്ചു തന്ന സമയം തീര്‍ന്നിരിക്കുന്നു. ഇനി എത്ര ആഗ്രഹിച്ചാലും ഒരു കൊടുക്കല്‍ വാങ്ങലുകളും ഞങ്ങള്‍ക്കിടയില്‍ സാധ്യമല്ലല്ലോയെന്നും നിയാസ് ബക്കര്‍ എഴുതുന്നു. 

നിയാസ് ബക്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ജേഷ്ഠനായി ജനിച്ചത് ഞാനാണെങ്കിലും ജേഷ്ഠനായി അറിയപ്പെട്ടത് അവനായിരുന്നു. ഞങ്ങള്‍ തമ്മില്‍ രണ്ട് വയസ്സിന് വ്യത്യാസമാണുള്ളത്. എന്നേക്കാള്‍ hight അവനുള്ളതുകൊണ്ട് കാഴ്ചയിലും ചേട്ടന്‍ അവനാണെന്നേ പറയൂ.  ഞങ്ങളിരുവരുടേയും attitude വളരേ വ്യത്യസ്തമായിരുന്നു. പല കാര്യങ്ങളിലും അവന്റ attitude ആണ് നല്ലതെന്ന് എനിക്ക് തോന്നാറുണ്ട് മറ്റു പല കാര്യങ്ങളില്‍ തിരിച്ചും. നവാസ് എന്റെ wavelength ല്‍ ഉള്ള ഒരാളല്ല. വേദികളില്‍ മത്സരബുദ്ധിയോടെയാണ് ഞങ്ങള്‍ നില്‍ക്കാറുള്ളതെങ്കിലും ജീവിതത്തില്‍ ഞങ്ങള്‍ക്കിടയില്‍ മത്സരമില്ല. പരാജയങ്ങളില്‍ സഹായിക്കാനുള്ള മനസ്സുണ്ടായിരുന്നെങ്കിലും. പരസ്പരം പ്രയാസങ്ങളറിയിക്കാതെ ജീവിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നത്.  

അക്കാര്യത്തില്‍ നിസാമും അങ്ങിനെയാണ്.നിസാം നവാസിനെക്കാള്‍ എട്ട് വയസ്സിന് ഇളയതാണ്. ഇപ്പോള്‍ 24 news ല്‍ visual editor ആയി വര്‍ക്ക് ചെയ്യുന്നു. ഒരു അനുജന്റെ feel ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും തരുന്നത് അവനാണ്. ഞങ്ങള്‍ പ്രായത്തില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ ഞങ്ങള്‍ക്കിടയില്‍ സഹോദര ബന്ധത്തേക്കാള്‍ സുഹൃത്തുബന്ധമാണുള്ളത്.അതുകൊണ്ടുതന്നെ നേരില്‍ കാണുമ്പോള്‍ പ്രകടനപരമായ സ്‌നേഹംഞങ്ങള്‍ക്കിടയിലില്ല. ഞങ്ങളുടെ തൊഴില്‍ സംബന്ധിച്ച ചില കാര്യങ്ങള്‍, കുടുംബകാര്യങ്ങള്‍, അങ്ങിനെ ചിലതൊക്കെ മാത്രം സംസാരിക്കും പിരിയും.   ഇപ്പോഴവനുണ്ടായിരുന്നെങ്കില്‍.... മതിവരുവോളം കെട്ടിപ്പിടിച്ചു നില്‍ക്കണമെന്നുണ്ട്. കുറേ കാര്യങ്ങള്‍ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ...സര്‍വ്വേശ്വരന്‍ ഞങ്ങള്‍ക്കനുവദിച്ചു തന്ന സമയം തീര്‍ന്നിരിക്കുന്നു.  ഇനി എത്ര ആഗ്രഹിച്ചാലും ഒരു കൊടുക്കല്‍ വാങ്ങലുകളും ഞങ്ങള്‍ക്കിടയില്‍ സാധ്യമല്ലല്ലോ.   

ഒരു പങ്കുവയ്ക്കലുകള്‍ക്കും അവസരം ഇല്ലല്ലോ...എന്റെ കൂടപ്പിറപ്പിനെ പടച്ചവന്‍ തിരിച്ചു വിളിച്ചു. ഇനി എനിക്കവന് നല്‍കാനുള്ളത് പ്രാര്‍ത്ഥന മാത്രമാണ്. (നിന്റെ മരണത്തിനു മുന്‍പ് നിനക്ക് നല്‍കിയട്ടുള്ളതില്‍ നിന്നും നീ മറ്റുള്ളവര്‍ക്കായ് ചിലവഴിക്കുക.) (quran) അത് അറിവാണെങ്കിലും സമ്പത്താണെങ്കിലും ആരോഗ്യമാണെങ്കിലും സ്‌നേഹമാണെങ്കിലും നിസ്വാര്‍ത്ഥമായി പങ്കു വയ്‌ക്കേണ്ടതല്ലേ...? ????മരിച്ചവര്‍ക്കായ് പ്രാര്‍ത്ഥിക്കുവാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ല.   പ്രിയ സഹോദരരേ... 

എല്ലാ നിബന്ധനകളും മാറ്റി വച്ച് ജീവിച്ചിരിക്കുന്ന കൂടപ്പിറപ്പുകളെ കൂട്ടുകാരെ സഹജീവികളെയാകയും അതിരില്ലാത്ത സ്‌നേഹം പകര്‍ന്നു നല്‍കി ചേര്‍ത്തു നിറുത്തുക അവസാനകാലത്ത് ഓര്‍ത്ത് കരയാനെങ്കിലും ചില കടപ്പാടുകള്‍ ബന്ധങ്ങള്‍ക്കിടയില്‍ പരസ്പരം ഉണ്ടാക്കിവയ്ക്കുക. രക്തബന്ധങ്ങളിലെ കെട്ടുറപ്പിന് സര്‍വ്വേശ്വരന്‍ ശക്തി നല്‍കട്ടെയെന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.',
  
നിറഞ്ഞ സ്‌നേഹത്തോടെ ??????നിങ്ങളുടെ niaz backer.??

 

niyas backer about kalabhavan navass memories

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES