ഒരു ഇടവേളക്ക് ശേഷമാണ് നിത്യാ മേനോന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നത്. നിത്യമേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രാണ.കഴിഞ്ഞ ദിവസം പുറത്ത് വിട്ട പ്രാണയിലെ ഗാനത്തിനു സമൂഹമാധ്യമത്തില്‍ വമ്പന്‍ വരവേല്‍പ്പാണ് കിട്ടികൊണ്ടിരിക്കുന്നത്. ഒരു വാക്കിന്‍ മൗനം നെഞ്ചേറ്റി എന്ന ഗാനത്തിന്റെ ടീസറാണ് എത്തിയത്.
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗാനത്തിനു വേണ്ടി ഒരു ടീസര്‍ ഒരുങ്ങുന്നത്. രാജീവ് നായരുടെ വരികള്‍ക്ക് പ്രശസ്ത ജാസ് സംഗീതജ്ഞന്‍ ലൂയിസ് ബാങ്ക് ആണ് പ്രാണയിലെ ഗാനത്തിനു സംഗീതംനല്‍കിയിരിക്കുന്നത്. നടി നിത്യാമേനോന്‍ തന്നെയാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നു.
ഇത് ലോക സിനിമയില്‍ ഒരു പുതിയ തുടകമായിരിക്കും. ഒരു സ്ത്രീയുടെ ഏകാന്ത യാത്രയും ജീവിതവും അവര്‍ കണ്ടെത്തുന്ന സന്തോഷങ്ങളുമാണു ഗാനത്തിന്റെ പ്രമേയം. മികച്ച പ്രതികരണമാണ് ഗാനത്തിനു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. നിത്യ മേനോന്റെ തിരിച്ചു വരവിനെ പുകഴ്ത്തുന്നതിനു പുറമേ ഗാനാലാപനത്തെ പ്രശംസിക്കുന്നവരും കുറവല്ല. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണം നല്‍കിയിരിക്കുന്ന ചിത്രമാണ് പ്രാണ. വി.കെ. പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എന്ന് നിന്റെ മെയ്തീനു ശേഷം സുരേഷ് രാജ് നിര്‍മ്മാതാവായി എത്തുന്ന സിനിമയാണിത്.
സിങ്ക്‌സറൗണ്ട് സൗണ്ട് സാങ്കേതിക വിദ്യയില്‍ ആദ്യമായി ഒരുക്കുന്ന ചിത്രം കൂടിയാണ് പ്രാണ. മലയാളികള്‍ക്ക് പരിചിതമായ സൗണ്ടില്‍ നിന്നും വളരെ വിത്യസ്തമായ ഒരു സൗണ്ട് ഇഫക്റ്റ് ആയിരിക്കും ഇത്. നിത്യ മേനോന്‍ മാത്രമാണു ചിത്രത്തിലെ ഏക കഥാപാത്രം. മലയാളത്തിനു പുറമെ തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം തീയറ്ററുകളില്‍ എത്തുന്നുണ്ട്. ഇന്ത്യന്‍ സിനിമയില്‍ പ്രാണ ചരിത്രം കുറിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ പി.സി. ശ്രീറാമാണു ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖര്‍ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്ര പ്രേമികള്‍ കാത്തിരിക്കുന്നത്.