Latest News

അമേരിക്കയില്‍ സിനിമയുടെ ഷൂട്ടിന് എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നിത്യമേനോന്‍! ഞാന്‍ അയാളെ ഒരിക്കലും മറക്കില്ലെന്നും താരം

Malayalilife
topbanner
അമേരിക്കയില്‍  സിനിമയുടെ ഷൂട്ടിന് എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നിത്യമേനോന്‍!    ഞാന്‍ അയാളെ ഒരിക്കലും മറക്കില്ലെന്നും താരം

തെന്നിന്ത്യയിലെ താരമൂല്യമുളള നായികമാരില്‍ ഒരാളാണ് നിത്യാ മേനോന്‍. നിരവധി ഭാഷകളിലായി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. എന്നാല്‍ സിനിമയില്‍ നിരവധി ആരോപണങ്ങളും താരത്തിന്  നേരിടേണ്ടി വന്നിട്ടുണ്ട്. ഈഗോയാണെന്നും തലക്കനമാണെന്നും പല വാര്‍ത്തകളും നടിയെ പറ്റി എത്തിയിരുന്നു. ഷെയ്‌ന്റെ വിലക്ക് വാര്‍ത്ത വന്നപ്പോള്‍ നിത്യാ മേനോന്റെ അപ്രഖ്യാപിത വിലക്കും ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു അനുഭവമാണ് നിത്യ പങ്കുവച്ചിരിക്കുന്നത്.

നടിയായതിന്റെ പേരില്‍ അഭിമാനിക്കുന്നവരാണ് താരങ്ങള്‍. നടി എന്ന് പരിചയപ്പെടുത്തുമ്പോള്‍ ആരാധകരുടെ ഭാഗത്ത് നിന്നും സന്തോഷകരമായ പ്രതികരണങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ തനിക്ക് നേരിട്ട മറ്റൊരു അനുഭവമാണ് നിത്യ പങ്കുവയ്ക്കുന്നത്. അമേരിക്കയില്‍ ഒരു സിനിമയുടെ ഷൂട്ടിന് എത്തിയപ്പോഴാണ് ഇത് സംഭവിച്ചത്. സംഭവത്തെകുറിച്ച് നിത്യ പറയുന്നത് ഇങ്ങനെ-

''സാന്‍ ഫ്രാന്‍സിസ്‌കോയിലായിരുന്നു ഷൂട്ടിങ്. എല്ലാവരും ഷൂട്ട് ചെയ്യുകയായിരുന്നു. എനിക്ക് ഷൂട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ കുറച്ച് നടക്കാന്‍ തീരുമാനിച്ചു. പുഴയുടെ തീരത്ത് കൂടി നടക്കുകയായിരുന്നു. വളരെ മനോഹരമായ സ്ഥലമായിരുന്നു. അപരിചിതരോട് സംസാരിക്കുന്ന ശീലമുണ്ട്. യാത്ര ചെയ്യുമ്പോഴൊക്കെ അപരിചിതരോടെക്കെ ഞാന്‍ വേഗം സംസാരിക്കും. അങ്ങനെ നടക്കുമ്പോള്‍ ഒരാള്‍ അവിടെ ഇരുന്ന് മീന്‍ പിടിക്കുന്നുണ്ടായിരുന്നു. തൊപ്പിയൊക്കെ വച്ചിട്ടുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.''

''നിങ്ങള്‍ മീന്‍ പിടിക്കുകയാണോ എന്ന് ചോദിച്ചു. അതെ ഇരിക്കൂ എന്നദ്ദേഹം പറഞ്ഞു. പിടിച്ച മീനൊക്കെ കാണിച്ചു തന്നു. കുറച്ച് സംസാരിച ശേഷം അദ്ദേഹം എന്നോട് ചോദിച്ചു, നിങ്ങളെന്താണ് ചെയ്യുന്നത് എന്ന്. ഞാന്‍ പറഞ്ഞു നടിയാണെന്ന്. അദ്ദേഹം എന്നെ നോക്കിയ ശേഷം അത് വല്യ കഷ്ടപ്പാടായിരിക്കുമല്ലോ എന്ന് മറുപടി പറഞ്ഞു.ഇത് കേട്ട് ഞാന്‍ ശരിക്കും ഞെട്ടി. ജീവിതത്തില്‍ ആദ്യമായാണ് അങ്ങനെ ഒരാള്‍ പ്രതികരിക്കുന്നത്. സാധാരണ നടിയാണെന്ന പറഞ്ഞാലുണ്ടാകുന്നത് സ്ഥിരം മറുപടിയായിരുന്നു. ഇത്രം മനസിലാക്കിയൊരു പ്രതികരണം ആദ്യമായാണ്.'' അതിനാല്‍ തന്നെ ഞാന്‍ അയാളെ ഒരിക്കലും മറക്കില്ലെന്നും നിത്യ പറയുന്നു.

കോളാമ്പിയാണ് നിത്യയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ആറാം തിരുകല്പനയാണ് വരാനുള്ളത്. അതേസമയം, ജയലളിതയുടെ ജീവിത കഥയിലും നിത്യ മേനോന്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം വളരെ ഡൗണ്‍ ടു എര്‍ത്ത് ആണ് നിത്യ മേനോന്‍ എന്നാണ് സുഹൃത്തുകള്‍ പറയുന്നത്. പക്ഷേ നടിക്ക് ജാഡയാണെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ എത്തിയിരുന്നു. ഇതിനുള്ള മറുപടിയും നടി മുമ്പ് പറഞ്ഞിരുന്നു. ടി.കെ. രാജീവ്കുമാര്‍ സാര്‍ സംവിധാനം ചെയ്യുന്ന തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് തന്റെ അമ്മയ്ക്ക് കാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. സിനിമാ തിരക്കായതിനാല്‍ അമ്മയുടെ കൂടെ നില്‍ക്കാന്‍ സാധിക്കാത്ത വിഷമത്തിലായിരുന്നു. ഷൂട്ടിന്റെ ഇടവേളകളില്‍ കരയുകയും പിന്നെ അഭിനയിക്കുകയുമാണ് ചെയ്തത്. ആ സമയത്ത് മൈഗ്രൈനും ഉണ്ടായിരുന്നു. ചിലപ്പോള്‍ ബാല്‍ക്കണിയില്‍ നിന്നെടുത്ത് ചാടാനൊക്കെ തോന്നും. അത്രയ്ക്ക് വേദനയാണെന്നും താരം പറയുന്നു. അങ്ങനെ ഒരു സുഖവുമില്ലാതെ മുറിയിലിരിക്കുമ്പോഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ കുറേ ആളുകള്‍ കയറി വന്നത്. തനിക്ക് അതില്‍ ആരെയും അറിയില്ലായിരുന്നുവെന്നും പിന്നീടും അറിയാന്‍ ശ്രമിച്ചിട്ടില്ലെന്നും താരം പറയുന്നു. വലിയ ആളുകളൊക്കെ ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞു. താനാകെ സുഖമില്ലാതെ ഇരിക്കുന്ന അവസ്ഥയായതിനാലും ഷൂട്ടിങ് ഉള്ളതിനാലും പിന്നീട് കാണാം എന്ന് താന്‍ അവരോട് പറഞ്ഞുവെന്ന. ലൊക്കേഷനില്‍ വച്ച് കാണേണ്ട എന്നേ ഉദ്ദേശിച്ചുള്ളൂവെന്നും നിത്യ പറയുന്നു. എന്നാല്‍ അവരുടെ ഈഗോയെ അതു ബാധിച്ചു. തനിക്ക് ഈഗോയാണെന്ന് അവര്‍ പറഞ്ഞുവെന്നും പക്ഷേ അവര്‍ക്കാണ് ഈഗോയെന്നും നിത്യ പറഞ്ഞിരുന്നു.

Read more topics: # nithya menon ,# america shooting
nithya menon america shooting

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES