നിത്യാ മേനോന്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം പ്രാണയുടെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സിനിമാ ചരിത്രത്തില്‍ ആദ്യമായി സിങ്ക് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. നാല് ഭാഷകളില്‍ ഒരുമിച്ച് നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി ആഗസ്റ്റ് മാസം റിലീസ് ചെയ്യും.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് രാജ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'പ്രാണ'. പ്രശസ്ത സംവിധായകന്‍ വികെ പ്രകാശാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. പ്രശസ്ത ചായാഗ്രാഹകന്‍ പിസി ശ്രീറാമാണ് പ്രാണയ്ക്ക് വേണ്ടി ക്യാമറ ചെയ്തിരിക്കുന്നത്.ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്സിന്റെതാണ് സംഗീതം. അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ എസ്. രാജ് പ്രൊഡക്ഷന്‍സിന്റെയും റിയല്‍ സ്റ്റുഡിയോയുടേയും ബാനറില്‍ സുരേഷ് രാജ് ,പ്രവീണ്‍ കുമാര്‍ , അനിത രാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ റ്റെജി മണലേല്‍.
തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലായിട്ടു ഒരേസമയമാണ് പ്രാണ ചിത്രീകരിക്കുന്നത്. അതായത് നിത്യ മേനോന്‍ ഒരേ രംഗം നാല് ഭാഷകളില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം എന്നിവ രാജേഷ് ജയരാമന്റെതാണ്.