ഇടവേളക്ക് ശേഷമാണ് നിത്യാ മേനോന് വീണ്ടും സിനിമയില്‍ സജീവമാകുന്നത്. നിത്യമേനോന് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രാണ. പ്രണയിലെ നിത്യാമേനോന് ആലപിച്ച ഒരു വാക്കിന് മൗനം നെഞ്ചേറ്റി എന്ന ഗാനത്തിനു സമൂഹമാധ്യമത്തില്‍ വന്‍ സ്വീകരണം ലഭിച്ചിരുന്നു. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗാനത്തിനു വേണ്ടി ഒരു ടീസര്‍ ഒരുങ്ങിയത് എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. എന്നാല്‍ അതില്‍ ഒന്നും ഒതുങ്ങി നില്ക്കുന്നതല്ല ചിത്രത്തിന്റെ പുതുമ. പുതിയ പദ്ധതികളുമായി വീണ്ടും അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. 'പ്രാണ സെല്‍ഫി' കോണ്ടസ്റ്റ് എന്ന ഗെയിമിനാണ് തുടക്കമിട്ടിരിക്കുന്നത്. പ്രാണയുടെ ഫെയ്സ്ബൂക്ക് പേജിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഈ കാര്യം അറിയിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
നിങ്ങള്‍ ഒരു സെല്‍ഫി പ്രേമി ആണെങ്കില്‍ കേരളം മൊത്തമുള്ള തീയേറ്ററുകളില്‍ വച്ചിരിക്കുന്ന പ്രാണയുടെ സ്റ്റാന്ഡിസിനൊപ്പം സെല്‍ഫിയെടുക്കൂ.. ഞങ്ങള്ക് അയച്ചു തരൂ.. അത് ഞങ്ങള്‍ പ്രാണയുടെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്യും. അതില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന 2 സെല്‍ഫിക്ക് ഐ ഫോണ്‍ 8, ഐ ഫോണ്‍ 7 ഉം സമ്മാനമായി ലഭിക്കുന്നു.. ഇത് നിത്യാമേനോന് ഒഫീഷ്യലി പ്രഖ്യാപിക്കുന്നു. സെല്‍ഫി അയക്കേണ്ട അവസാന തീയതി ജനുവരി 10
സിങ്ക്സറൗണ്ട് സൗണ്ട് സാങ്കേതിക വിദ്യയില്‍ ആദ്യമായി ഒരുക്കുന്ന ചിത്രം കൂടിയാണ് പ്രാണ. മലയാളികള്‍ക്ക് പരിചിതമായ സൗണ്ടില്‍ നിന്നും വളരെ വിത്യസ്തമായ ഒരു സൗണ്ട് ഇഫക്റ്റ് ആയിരിക്കും ഇത്. നിത്യ മേനോന് മാത്രമാണു ചിത്രത്തിലെ ഏക കഥാപാത്രം. മലയാളത്തിനു പുറമെ തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം തീയറ്ററുകളില്‍ എത്തുന്നുണ്ട്.